Featured

സോഷ്യല്‍മീഡിയയിലെ താരമാണ് ഈ എട്ടാം ക്ലാസുകാരന്‍: സമയോചിതമായ അദ്വൈതിൻ്റെ ഇടപെടൽ രക്ഷിച്ചത് 4 ജീവനുകൾ

തൃശൂർ: എട്ടാം ക്ലാസിൽ ക്ലാസിൽ പഠിക്കുന്ന അദ്വത് നിലവിളി കേട്ട് ഓടിവരുമ്പോൾ കണ്ടത് വെദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് നിൽക്കുന്ന തൻറെ അമ്മയെയും, വല്യമ്മയേയും, അമ്മൂമ്മയേയും, അയൽവാസിയേയും ആയിരുന്നു. സമയോചിതമായ അദ്വൈതിൻ്റെ ഇടപെടൽ രക്ഷിച്ചത് 4 ജീവനുകൾ.

തൃശ്ശൂരിർ പുത്തൻപീടിക സ്വദേശിയായ അദ്വൈത് മണലൂർ സർക്കാർ ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. പ്രതിസന്ധി ഘട്ടത്തിൽ എങ്ങനെ ഇടപെടണം എന്ന് പഠിച്ചത് സ്കൂളിൽ നിന്നുമാണ്. വൈദ്യുതി ഷോക്കേറ്റാൽ എന്ത് ചെയ്യണം എന്ന് പഠിച്ചതും സ്‌കൂളിൽ നിന്നും യൂടൂബിൽ നിന്നും. ആ പാഠങ്ങൾ രക്ഷിച്ചത് 4 ജീവനുകൾ.

ഇരുമ്പ് ദണ്ട് കൊണ്ട് പറിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അമ്മ ധന്യയ്ക്ക് സമീപത്തുകൂടി പോകുന്ന ഇലക്ട്രിക് കമ്പിയിൽ നിന്നും അദ്വതിൻ്റെ അമ്മയ്ക്ക് ഷോക്ക് ഏൽക്കുന്നത് അവരെ രക്ഷിക്കാൻ അവരുടെ ചേച്ചിയും, അമ്മയും, അയൽവാസിയും ശ്രമിച്ചു. അങ്ങനെ നാല് പേർക്കും ഷോക്കേറ്റു.

പറമ്പില്‍ നിന്ന് കരച്ചില്‍ കേട്ട് അദ്വൈത് ഓടിവന്നപ്പോള്‍ ഷോക്കേറ്റ് പിടയുന്ന അമ്മയെയാണ് കണ്ടത്. രക്ഷിക്കാന്‍ ഓടി ചെന്ന് അമ്മയെ പിടിച്ചപ്പോള്‍ അദ്വൈതിനും ഷോക്കേറ്റു വീണു. പക്ഷേ അവന്‍ തളര്‍ന്നില്ല. പഠിച്ച പാഠം ഓർമ്മ വന്നു. അവൻ ഉടൻ തന്നെ സമീപത്ത് കിടന്നിരുന്ന ഒരു ടൈൽ കഷണം എടുത്ത് ഇരുമ്പു ദണ്ഡിൽ എറിഞ്ഞു വൈദ്യത കമ്പിയിൽ നിന്നും വേർപ്പെടുത്തി നാലുപേരെയും രക്ഷപ്പെടുത്തി.

എന്നാൽ ധന്യ അബോധാവസ്ഥയിലായി. പ്രഥമശുശ്രൂഷ നൽകിയ ശേഷം ഒലാരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ സോഷ്യല്‍മീഡിയയിലെ താരമാണ് ഈ എട്ടാം ക്ലാസുകാരന്‍.

You may also like

lonar-lake-water-color-changed-pink-maharashtra
Travel

ഒരു രാത്രി കൊണ്ട് മഹാരാഷ്ട്രയിലെ ഒരു തടാകത്തിലെ ജലം പിങ്ക് നിറമായി. കാരണമിതാണ്..!!

മുംബൈയിൽ നിന്ന് 500 കിലോമീറ്റർ അകലെയുള്ള ബുൾദാന ജില്ലയിലെ ലോനാർ തടാകം ഒരു വിനോദസഞ്ചാര കേന്ദ്രമാണ്, 50,000 വർഷങ്ങൾക്ക് മുമ്പ് ...
palayam jumamasjid kerala not opening during covid pandemic
Featured

വിവേകപൂർവ്വമായ തീരുമാനം; മാതൃകയായി തിരുവനന്തപുരം പാളയം ജുമാ മസ്‌ജിദ്‌

തിരുവനന്തപുരം: മാർച്ച് 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ രാജ്യത്തെ മുഴുവൻ ആരാധന ആലയങ്ങളും അന്ന് ...

More in:Featured

Comments are closed.