FeaturedKerala

വിവേകപൂർവ്വമായ തീരുമാനം; മാതൃകയായി തിരുവനന്തപുരം പാളയം ജുമാ മസ്‌ജിദ്‌

palayam jumamasjid kerala not opening during covid pandemic

തിരുവനന്തപുരം: മാർച്ച് 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ രാജ്യത്തെ മുഴുവൻ ആരാധന ആലയങ്ങളും അന്ന് മുതൽ അടഞ്ഞു കിടക്കുകയായിരുന്നു. എന്നാൽ ജൂൺ 8 തിങ്കളാഴ്ച മുതൽ രാജ്യത്തെ മത സ്ഥാപനങ്ങൾ ചില നിയന്ത്രണങ്ങളോടെ തുറക്കുവാൻ കേന്ദ്ര സർക്കാർ അനുമതി നൽകി.



ഈ സാഹചര്യത്തിൽ തിങ്കളാഴ്ച മുതൽ ക്ഷേത്രങ്ങളും പള്ളികളും തുറന്ന് പ്രവർത്തിക്കാനിരിക്കെയാണ് വ്യത്യസ്തമായ തീരുമാനവുമായി പാളയം ജുമാ മസ്‌ജിദ് മുന്നോട്ട് വന്നത്. തിരുവനന്തപുരത്തിൻറെ നഗര ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന മസ്‌ജിദിൽ നിരവധി ആളുകൾ ആണ് വെള്ളിയാഴ്ച ദിവസങ്ങളിൽ നിസ്കാരത്തിനായി എത്തുന്നത്. വെള്ളിയാഴ്ചകളിൽ പള്ളിയിൽ സ്ഥലമില്ലാതെ പുറത്ത് നിന്ന് നമസ്കരിക്കുന്നത് പതിവ് കാഴ്ചയാണ്.

നമസ്‌കാരത്തിന് വരുന്നവരിൽ ഭൂരിഭാഗവും പല സ്ഥങ്ങളിൽ ഉള്ളവർ ആണ്. നഗരത്തിൽ ജോലി ചെയ്യുന്നവരും മറ്റ് സ്ഥലങ്ങളിൽ നിന്നും വന്ന് ഇവിടെ താമസിക്കുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്.

സാമൂഹിക അകലം പാലിച്ച് നമസ്‌കരിക്കാൻ സൗകര്യം ഒരുക്കാൻ കഴിയില്ല. ഈ സാഹചര്യത്തിൽ പള്ളി തുറക്കേണ്ട എന്ന വിവേക പൂർവ്വമായ തീരുമാനമാണ് പള്ളികമ്മിറ്റി എടുത്തിരിക്കുന്നത്.



Also Read | ദരിദ്രർക്കായി ചെലവഴിച്ചത് ലക്ഷങ്ങൾ; സലൂൺ ഉടമയുടെ മകൾക്ക് യു.എൻ. കൊടുത്ത പദവി അറിഞ്ഞാൽ ഞെട്ടും.

ലോക്ക് ഡൗൺ മാറി ആരാധനാലയങ്ങൾ എന്ന് തുറക്കാം എന്ന് കാത്തിരിക്കുന്ന ഒരു സമൂഹത്തിൽ ആണ് വ്യത്യസ്തമായ തീരുമാനം പാളയം മസ്ജിദ് കൈക്കൊണ്ടത്. സർക്കാർ അനുമതി നൽകി എങ്കിലും ഇതുപോലെ ധാരാളം ആരാധനാകേന്ദ്രങ്ങൾ മുന്നോട്ട് വന്നാൽ മഹാമാരിയെ കൂടുതൽ കരുത്തോടെ നമുക്ക് ചെറുത്ത് തോൽപ്പിക്കാൻ കഴിയും.

Also Read | അൺലോക്ക് 1.0: വലിയ സഭകൾ ഇനിയും അടഞ്ഞു കിടക്കും; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അറിയാം.

You may also like

foodpoison kozhikodu 1
Kerala

കോഴിക്കോട് ഭക്ഷ്യ വിഷബാധ; നിരവധി വിദ്യാർഥികൾ ആശുപത്രിയിൽ

കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലെ വനിതാ ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ. രാത്രിയിൽ കഴിച്ച ഭക്ഷണമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് ...
Sister Abhaya Case Petition filled in High Court by Adv. B. Raman Pillai
Kerala

അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വസനീയമല്ല; ഹൈക്കോടതിയിൽ ഹർജിയുമായി അഡ്വ. ബി. രാമൻപിള്ള

അഭയക്കേസിലെ വിധിക്കെതിരെ ഹൈക്കോടതിയിൽ മുതിർന്ന അഭിഭാഷകൻ അഡ്വ. ബി. രാമൻപിള്ള മുഖേന അപ്പീൽ നൽകി പ്രതിയായ ...
Janani Suraksha Yojana to reduce maternal and infant mortality
Kerala

മാതൃമരണവും ശിശുമരണവും കുറയ്ക്കാന്‍ ജനനി സുരക്ഷ യോജന

പ്രസവത്തെ തുടര്‍ന്നുള്ള മാതൃമരണവും ശിശുമരണവും കുറയ്ക്കാന്‍ പ്രസവം ആശുപത്രിയിലാക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക സഹായ പദ്ധതിയാണ് ജനനി ...
operation screen kerala motor vehicle
Kerala

ഓപ്പറേഷൻ സ്‌ക്രീൻ; മുന്നൂറോളം വാഹനങ്ങൾക്ക് പിഴ ചുമത്തി

കോടതി ഉത്തരവുണ്ടായിട്ടും കൂളിംഗ് പേപ്പറും കർട്ടനുമിട്ട് ചീറിപ്പായുന്ന വാഹനങ്ങൾക്കെതിരെ വ്യാപക നടപടി. കാഴ്ച മറയ്ക്കുന്ന കൂളിംഗ് ...

More in:Featured

adwaith who saves 4 lives thrissur puthenpeedika
Featured

സോഷ്യല്‍മീഡിയയിലെ താരമാണ് ഈ എട്ടാം ക്ലാസുകാരന്‍: സമയോചിതമായ അദ്വൈതിൻ്റെ ഇടപെടൽ രക്ഷിച്ചത് 4 ജീവനുകൾ

തൃശൂർ: എട്ടാം ക്ലാസിൽ ക്ലാസിൽ പഠിക്കുന്ന അദ്വത് നിലവിളി കേട്ട് ഓടിവരുമ്പോൾ കണ്ടത് വെദ്യുതി കമ്പിയിൽ ...
lonar-lake-water-color-changed-pink-maharashtra
Travel

ഒരു രാത്രി കൊണ്ട് മഹാരാഷ്ട്രയിലെ ഒരു തടാകത്തിലെ ജലം പിങ്ക് നിറമായി. കാരണമിതാണ്..!!

മുംബൈയിൽ നിന്ന് 500 കിലോമീറ്റർ അകലെയുള്ള ബുൾദാന ജില്ലയിലെ ലോനാർ തടാകം ഒരു വിനോദസഞ്ചാര കേന്ദ്രമാണ്, ...
what is containment zone covid 19 india
Featured

കൊറോണ വന്നതുമുതൽ കേൾക്കുന്ന കണ്ടെയ്‌ൻമെൻറ് സോൺ; എന്താണ് കണ്ടെയ്‌ൻമെൻറ് സോൺ

കൊച്ചി: കോവിഡ് മഹാമാരി വ്യാപിച്ചതുമുതൽ കേൾക്കുന്ന സംഭവമാണ് കണ്ടെയ്‌ൻമെൻറ് സോൺ. ചില മേഖലകൾ ഹോട്സ്പോട്ടുകൾ ആകുമ്പോൾ ...

Comments are closed.