Good Vibes

15 Years Old Girl Cycles 24 Km Everyday | സ്കൂളിലെത്താൻ 15 വയസ്സുകാരി ദിവസേന സൈക്കിൾ ചവിട്ടിയത് 24 കിലോമീറ്റർ

Roshni Bhadauria 15 Years Old Girl Cycles 24 Km

Madhyapadesh​: 15 Years Old Girl Cycles 24 Km Everyday to School / സ്​കൂളിലെത്താൻ 15 വയസ്സുകാരി ദിവസേന സൈക്കിൾ ചവിട്ടിയത് 24 കിലോമീറ്റർ. മധ്യപ്രദേശിൽ 10ാം ക്ലാസ്​ പരീക്ഷാ ഫലം പുറത്ത്​ വന്നപ്പോൾ 98.75 മാർക്കുമായി ഉജ്ജ്വല വിജയം നേടി ഗ്രാമത്തി​​ൻറ അഭിമാനമായി മാറിയിരിക്കുകയാണ്​ റോഷ്​നി ബദോരിയ (Roshni Bhadauria).

ഒമ്പതാം ക്ലാസിൽ ​വച്ചാണ്​ റോഷ്​നി 12 കിലോമീറ്റർ അകലെയുള്ള മേഹ്​ഗോം സർക്കാർ സ്​കൂളിലേക്ക്​ മാറിയത്​. ഗതാഗത സൗകര്യം അപര്യാപതമായതിനാൽ മിക്ക ദിവസങ്ങളിലും സൈക്കിളിലാകും യാത്ര. പിതാവിന്​ സമയം ലഭിക്കു​മ്പാൾ ചില ദിവസങ്ങളിൽ മോ​ട്ടോർ സൈക്കിളിലാകും യാത്ര.

Roshni-Bhadauria-15-Years-Old-Girl

“സൈക്കിളിൽ സ്​കൂളിൽ പോകുക എന്ന്​ പറയുന്നത്​ വളരെ പ്രയാസകരമാണ്​. അധ്യായന വർഷത്തിൽ 60 മുതൽ 70 ദിവസം വരെ ഞാൻ സൈക്കിളിലാണ്​ സ്​കൂളിൽ പോയത്​. അച്ഛന്​ സമയം ലഭിക്കുമ്പോൾ കൊണ്ടുവിടാറുണ്ട്”- റോഷ്​നി പറഞ്ഞു​. റോഷ്​നിയുടെ നേട്ടത്തെയും നിശ്ചയദാർഢ്യത്തെയും പ്രിൻസിപ്പൽ ഹരിശ്ചന്ദ്ര ശർമ ​അഭിനന്ദിച്ചു.

പത്താം ക്ലാസിലെ മികച്ച വിജയത്തി​​ൻറ പിൻബലത്തിൽ സിവിൽ സർവീസ്​ സ്വപ്​നം കാണുകയാണ്​ കൊച്ചു മിടുക്കി. ചമ്പൽ മേഖലയിൽ ഭിന്ദിലെ അജ്​നോൽ ഗ്രാമക്കാരിയായ റോഷ്​നി സംസ്​ഥാനത്ത്​ മെറിറ്റ്​ വിഭാഗത്തിൽ എട്ടാം റാങ്കാണ്​ കരസ്​ഥമാക്കിയത്​.

Also Read / വിശപ്പ് സഹിക്കാൻ വയ്യാതെ കാസർഗോഡ് ബാങ്കിൽ നിന്നും 600 രൂപ മോഷ്ടിച്ചു; സത്യം മനസിലാക്കിയ ജയിൽ അധികൃതർ ഒടുവിൽ വിട്ടയച്ചു.

മകളുടെ വിജയത്തിൽ അഭിമാനമുണ്ടെന്​ വ്യക്​തമാക്കിയ കർഷകനായ പിതാവ്​ പുരുഷോത്തം ബദോരിയ തുടർപഠനത്തിനായി വാഹന സൗകര്യം ലഭ്യമാക്കാനുള്ള ഒരുക്കങ്ങളിലാണ്​. മറ്റാർക്കും സാധിക്കാത്ത തിളക്കമാർന്ന വിജയം നേടിയ റേഷ്​നിയുടെ നേട്ടത്തിൽ ഗ്രാമമാകെ സന്തോഷത്തിലാണ്​.

You may also like

More in:Good Vibes

Comments are closed.