
Free Coronavirus treatment for poor / കൊറോണവൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന വ്യവസായി രോഗം ഭേദമായതിനു പിന്നാലെ പാവപ്പെട്ട രോഗികളുടെ സൗജന്യ ചികിത്സയ്ക്കായി ആശുപത്രിയൊരുക്കി. സൂററ്റിലെ കാദർ ഷെയ്ഖ് എന്ന 63കാരനാണ് പാവപ്പെട്ട രോഗികൾക്കായി ആശുപത്രി ഒരുക്കിയിരിക്കുന്നത്.
ഒരു മാസം മുമ്പാണ് റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ കാദർ ഷെയ്ഖിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയ്ക്ക് വേണ്ടി ലക്ഷങ്ങൾ ചെലവാകുകയും ചെയ്തു, ഇതിനെത്തുടർന്നാണ് പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ ലഭിക്കാൻ ആശുപത്രി തയ്യാറാക്കാൻ തീരുമാനിച്ചത്.
Also Read / കൊറോണയെ പ്രതിരോധിക്കാൻ “ആൻറി കൊറോണ ചായ” | Immunity boosting special tea, “Anti-Corona tea”
അദ്ദേഹത്തതിൻറെ 30,000 സ്ക്വയർഫീറ്റിലുള്ള ഓഫീസ് കെട്ടിടം പാവപ്പെട്ട കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി ആശുപത്രിയായി മാറ്റുകയായിരുന്നു. 85 കിടക്കകളും ഓക്സിജൻ അടക്കമുള്ള എല്ലാ സൗകര്യങ്ങളും അവിടെ ഒരിക്കിയിട്ടുണ്ട്.
സൂറത്തിലെ അദാജൻ പ്രദേശത്തെ 15 ഐസിയു കിടക്കകളുള്ള ഇവിടെ മെഡിക്കൽ സ്റ്റാഫുകളും ഉപകരണങ്ങളും വിതരണം ചെയ്യുന്നതിനായി ഷെയ്ഖ് സൂറത്ത് മുനിസിപ്പൽ കോർപ്പറേഷനുമായി (എസ്എംസി) കരാർ ഒപ്പിട്ടു. ഷെയ്ക്കിന്റെ ചെറുമകൾ ഹിബയുടെ പേരിലാണ് ആശുപത്രി. വരും ദിവസങ്ങളിൽ ആശുപത്രി പ്രവർത്തിച്ച് തുടങ്ങുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.