
ഇലക്ഷൻ പ്രചാരണ സമയത്ത് വാഗ്ദാനങ്ങൾ നൽകുന്നത് സ്വാഭാവികമാണ്. ഇലക്ഷനിൽ തോറ്റാലും ഞാൻ കൂടെ ഉണ്ടാകും, ജയിച്ചാൽ പലതും ചെയ്തുതരാം തുടങ്ങിയ വാഗ്ദാനങ്ങൾ നമ്മുടെ നാട്ടിൽ സുപരിചിതമാണ്. എന്നാൽ ഇലക്ഷൻ കഴിഞ്ഞാൽ പിന്നെ 5 വർഷം കഴിഞ്ഞുമാത്രമേ പലരെയും കാണാൻ കഴിയൂ. മലപ്പുറം പെരുവള്ളൂർ പഞ്ചായത്തിലെ 13-ാം വാർഡിൽ നിന്നും മത്സരിച്ച എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി സിസി സാജിദയും ഇത്തരത്തിൽ വാഗ്ദാനങ്ങൾ നൽകിയിരുന്നു.
തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ സാജിദ പരാജയപ്പെടും, പക്ഷേ നൽകിയ വാഗ്ദാനങ്ങളൊന്നും സാജിദ മറന്നില്ല. വോട്ട് അഭ്യർത്ഥനയുമായി ബന്ധപ്പെട്ടാണ് നിർദ്ധനരായവരെ സാജിദ അടുത്തറിഞ്ഞത്. തന്നെക്കൊണ്ട് കഴിയും വിധത്തിൽ സഹായിക്കുമെന്ന് സാജിദ വാക്കും കൊടുത്തു.
എന്നാൽ ഇലക്ഷനിൽ പരാജയപെട്ടു, പക്ഷെ ഭവന രഹിതരമായ നാല് കുടുംബങ്ങൾക്ക് വീടുവെക്കാൻ സാജിദയും കുടുംബവും തങ്ങളുടെ ഭൂമിയിലൊരു പങ്ക് വീതിച്ചു നൽകിയിയാണ് വാഗ്ദാനം പാലിച്ച് മാതൃകയായത്. 3 സെന്റ് ഭൂമി വീതം 12 സെന്റ് സ്ഥലമാണ് നാല് കുടുംബങ്ങൾക്കായി സാജിദ നൽകിയത്.
Also Read | കൊറോണ വൈറസിന്റെ പുതിയ തരംഗം മാരകമാണെന്നതിന് തെളിവുകൾ ഇല്ല
News Summary: Malappuram LDF Candidate Sajida who Failed in Grama Panchayat Election, but She Execute her Promise for Poor.