
ഇന്ന് രാജ്യം കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കുന്നുവെങ്കിൽ അതിൻറെ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത്. മനുഷ്യസ്നേഹികൾ ആയ ഒരു കൂട്ടം ആളുകൾ ആണ്. പണക്കാരൻ, പാവപ്പെട്ടവൻ എന്ന വ്യത്യാസമില്ലാതെ ഒരു കൂട്ടം മനുഷ്യർ അവർക്ക് കഴിയുന്ന രീതിയിൽ മഹാമാരിയിൽ നിന്നും രക്ഷപ്പെടുവാൻ സഹജീവികളെ സഹായിക്കുന്നുണ്ട്.
മുംബൈയിൽ ഒരാൾ തൻറെ എസ്.യു.വി. കാർ വിറ്റ് ഓക്സിജൻ സിലിണ്ടറുകൾ വാങ്ങാനും ആവശ്യമുള്ളവർക്ക് വിതരണം ചെയ്യാനും പണം ഉപയോഗിച്ചതായി മുംബൈ മിറർ റിപ്പോർട്ട് ചെയ്തു. 31 കാരനായ ഷാനവാസ് ഷെയ്ഖ് 2011 ൽ വാങ്ങിയ ഫോർഡ് എൻഡോവർ ആണ് വിറ്റത്.
ജൂൺ 5 മുതൽ മുംബൈയിലുടനീളമുള്ള കോവിഡ് -19 രോഗികളുടെ കുടുംബങ്ങൾക്ക് ഷെയ്ഖ് സിലിണ്ടറുകൾ വിതരണം ചെയ്യുന്നുണ്ടെന്നും ഇതുവരെ 250 കുടുംബങ്ങളെ സഹായിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഷെയ്ഖ് ഇത് ചെയ്യാൻ തുടങ്ങിയത്, കഴിഞ്ഞ മെയ് 28 ന്, ഷെയ്ഖിന്റെ ബിസിനസ്സ് പങ്കാളിയുടെ സഹോദരി COVID ബാധിച്ച് മരിച്ചു. അന്ന് അഞ്ച് ആശുപത്രികൾ അവൾക്ക് ചികിത്സ നിരസിച്ചിരുന്നു. ഡോക്ടർമാരുമായി സംസാരിച്ചതിന് ശേഷം, ആവശ്യമായ ഓക്സിജൻ ലഭിച്ചിരുന്നെങ്കിൽ അവൾ അതിജീവിക്കുമായിരുന്നുവെന്ന് ഷെയ്ഖിന് പിന്നീട് മനസ്സിലായി.
Also Read / ഇന്ത്യയുൾപ്പെടെ 30 രാജ്യങ്ങളിലെ ചെറുകിട ബിസിനസുകൾക്ക് നേരിട്ട് സഹായധനം നൽകി ഫേസ്ബുക്
ഇത് തൻറെ എസ്.യു.വി.വിൽക്കാനും ആവശ്യമുള്ളവർക്ക് ഓക്സിജൻ എത്തിക്കാനുമുള്ള ശ്രമം തുടങ്ങി. ഇതിനകം നിരവധി ആളുകൾക്ക് ഷെയ്ഖ് ഓക്സിജൻ സിലിണ്ടർ എത്തിച്ചു നൽകി.
ഇതുപോലെയുള്ള മനുഷ്യർ ലോകത്തുള്ളത് കൊണ്ട് തന്നെയാണ് ഇന്നും ഓരോ മഹാമാരിയെയും മനുഷ്യൻ അതിജീവിക്കുന്നത്.
നല്ലവർത്തകൾ വായിക്കാൻ ഫേസ്ബുക്കിൽ Follow ചെയ്യുക.