Good Vibes

ഒരുദിവസം കൊണ്ട് കെ.എസ്.ഇ.ബി. വൈദ്യുതി നൽകി; നിരഞ്ജനയ്ക്കിനി വെളിച്ചം കണ്ട് പഠിക്കാം | Niranjana Kottayam

kseb helped niranjana online study kottayam

Niranjana Kottayam / കോട്ടയം നഗരസഭയിലെ പാറമ്പുഴ വാർഡ് കൗൺസിലറായ ജോജി കെ തോമസാണ് വൈദ്യുതിയില്ലാത്തതിനാൽ ഓൺലൈൻ പഠനം മുടങ്ങിയ ഒമ്പതാം ക്ലാസ്സുകാരി നിരഞ്ജനയുടെ സങ്കടം ഗാന്ധി നഗർ സെക്ഷനിലെ അസിസ്റ്റന്റ് എഞ്ചിനിയറായ ഹർഷകുമാരിയെ അറിയിച്ചത്.

ഉടൻ തന്നെ അസിസ്റ്റന്റ് എഞ്ചിനിയറുടെ നിർദ്ദേശപ്രകാരം സബ് എഞ്ചിനിയറായ ബിജുവിന്റെ നേതൃത്വത്തിൽ ജീവനക്കാർ പെരുമ്പായിക്കാട്, കുഴിയാലിപ്പടിയിലെ ആ വീട് സന്ദർശിച്ചു. വലിയ ബുദ്ധിമുട്ടിലാണ് അപ്പനുമമ്മയും മൂന്ന് കുട്ടികളുമടങ്ങുന്ന ആ കുടുംബം താമസിക്കുന്നത്. വീട് വയറിംഗ് ചെയ്തിട്ടില്ല. ഗൃഹനാഥനായ ബാബു അസുഖം ബാധിച്ച് കിടപ്പിലായതിനാൽ നിത്യവൃത്തിക്കു പോലും നിവൃത്തിയില്ലാത്ത അവസ്ഥ.

നിരഞ്ജനയുടെ സങ്കടം കണ്ട്, വീട് വയറിംഗ് ചെയ്യുന്ന ദൗത്യം ബിജുതന്നെ ഏറ്റെടുത്തു. ഇലക്ട്രിഷ്യനായ തന്റെ സഹോദരനൊപ്പം അദ്ദേഹം തന്നെ ആ വീട് സൗജന്യമായി വയറിംഗ് ചെയ്തു നൽകി.

ഓവർസിയറായ പ്രശോഭിന്റെയും വർക്കറായ സതീഷ് കുമാറിന്റെയും നേതൃത്വത്തിൽ അന്നു തന്നെ ഒരു പോസ്റ്റ് സ്ഥാപിച്ച് കെ എസ് ഇ ബി വൈദ്യുതി കണക്ഷനും നൽകി. ഒരു കൊല്ലത്തെ വൈദ്യുതി ചാർജും കെ എസ് ഇ ബി ജീവനക്കാർ തന്നെ അഡ്വാൻസായി അടച്ചുനൽകി. അവസ്ഥ കേട്ടറിഞ്ഞ പ്രവാസി സുഹൃത്ത് ഒരു ടെലിവിഷനും അവർക്ക് സമ്മാനിച്ചു.

fb.com/ksebl#അക്ഷരവെട്ടം തെളിഞ്ഞു; നിരഞ്ജനയ്ക്കിനി പഠിക്കാം! കോട്ടയം നഗരസഭയിലെ പാറമ്പുഴ വാർഡ് കൗൺസിലറായ ജോജി കെ…

Posted by Kerala State Electricity Board on Wednesday, 15 July 2020

ഇവിടെ ക്ലിക്ക് ചെയ്ത് ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.

Promoted: You may also like

Comments are closed.

You may also like

malappuram ldf candidate sajida
Good Vibes

നിർധനർക്ക് വീട് വെക്കാൻ സ്ഥലം നൽകി; വാക്ക് പാലിച്ച് പരാജയപ്പെട്ട സ്ഥാനാർത്ഥി

ഇലക്ഷൻ പ്രചാരണ സമയത്ത് വാഗ്ദാനങ്ങൾ നൽകുന്നത് സ്വാഭാവികമാണ്. ഇലക്ഷനിൽ തോറ്റാലും ഞാൻ കൂടെ ഉണ്ടാകും, ജയിച്ചാൽ പലതും ചെയ്തുതരാം തുടങ്ങിയ ...
Mexican-Entrepreneurs-Create-Vegan-Cactus-Leather
Good Vibes

കള്ളിച്ചെടിയിൽ നിന്നും ലെതർ നിർമ്മിച്ച് 2 സംരംഭകർ

തുകൽ ഉൽ‌പ്പന്നങ്ങൾ‌ വളരെ പ്രചാരത്തിലാണെങ്കിലും അവ പരിസ്ഥിതിക്ക് വളരെ നല്ലതല്ല. ആഗോള മൃഗസംരക്ഷണ സംഘടനയായ പെറ്റയുടെ അഭിപ്രായത്തിൽ (PETA) ആഗോള ...