
ആരോഗ്യമന്ത്രി കെ.കെ ശൈലജയെ അപമാനിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മറുപടിയുമായി സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ്. നിപ ബാധിച്ച് ലിനി മരിച്ചപ്പോൾ അന്നത്തെ എം.പി.യായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ ആശ്വസിപ്പിക്കാൻ എത്തിയവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. ടെലിഫോൺ വഴിപോലും ആശ്വസിപ്പിക്കാൻ അദ്ദേഹം വിളിച്ചില്ല.
പക്ഷെ ആ വിഷമഘട്ടത്തിൽ ആശ്വസിപ്പിക്കാനും വീട്ടിലെ ഒരംഗത്തെ പോലെ പെരുമാറാനും ടീച്ചറുണ്ടായിരുന്നു. സമയം കിട്ടുമ്പോഴെല്ലാം നേരിട്ടും ടെലിഫോണിലും എത്രയോ തവണ തന്നെയും കുടുംബത്തെയും ബന്ധപ്പെട്ടു. കഴിഞ്ഞ മെയ് 21 ലിനിയുടെ ഓർമ്മദിനത്തിലും മറക്കാതെ ടീച്ചർ വിളിച്ചിരുന്നുവെന്നും സജീഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
സിസ്റ്റർ ലിനിയുടെ ഭർത്താവിൻറെ ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണരൂപം