Good Vibes

കള്ളിച്ചെടിയിൽ നിന്നും ലെതർ നിർമ്മിച്ച് 2 സംരംഭകർ

Mexican-Entrepreneurs-Create-Vegan-Cactus-Leather

തുകൽ ഉൽ‌പ്പന്നങ്ങൾ‌ വളരെ പ്രചാരത്തിലാണെങ്കിലും അവ പരിസ്ഥിതിക്ക് വളരെ നല്ലതല്ല. ആഗോള മൃഗസംരക്ഷണ സംഘടനയായ പെറ്റയുടെ അഭിപ്രായത്തിൽ (PETA) ആഗോള ലെതർ വ്യവസായം ഒരു ബില്ല്യൺ മൃഗങ്ങളെ അവയുടെ ചർമ്മത്തിന് വേണ്ടി കൊല്ലുകയും അവയെ മറവ് ചെയ്യുകയും ചെയ്യുന്നു. വാസ്തവത്തിൽ, ലെതർ ഉണ്ടാക്കുന്ന പ്രക്രിയ ഒരു ടൺ രാസവസ്തുക്കൾ ഉപയോഗിച്ചാണ്, ഇത് പരിസ്ഥിതിക്ക് ദോഷം മാത്രമല്ല, ഇവ നശിപ്പിച്ചുകളയുവാനും കഴിയില്ല. പല ലെതർ ഉത്പന്നങ്ങളും വ്യാജമായി പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

ഇപ്പോൾ, മെക്സിക്കോയിൽ നിന്നുള്ള രണ്ട് സംരംഭകർ – കള്ളിച്ചെടിയിൽ നിന്ന് ദീർഘകാലം നിലനിൽക്കുന്ന ലെതർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മൃഗങ്ങളുടെ തുകൽ മാറ്റി അവയ്ക്ക് പകരം ഇത് ഉപയോഗിക്കുവാൻ കഴിയും. അഡ്രിയാൻ ലോപ്പസ് വെലാർഡും, മാർട്ടെ കാസറസും ചേർന്ന് മൃഗങ്ങളുടെ തുകലിന് ക്രൂരതയില്ലാത്ത ഒരു ബദലായി ഇവ ലോകത്തിന് മുൻപിൽ അവതരിപ്പിച്ചിരിക്കുകയാണ്. ലോകത്ത് ആദ്യമായാണ് കള്ളിച്ചെടികളിൽ നിന്ന് ജൈവ തുകൽ നിർമ്മിക്കുന്നത്.

Also Read | ഓൺലൈനിൽ അഡിക്ടറ്റ് ആണോ; ഇക്കാര്യങ്ങൾ ശീലമാക്കാം

leather cactus

“മരുഭൂമിയിൽ കുറഞ്ഞ ഈർപ്പത്തിൽ വളരാൻ കഴിയുന്ന ഒരു ചെടിയാണ് കള്ളിച്ചെടി – ഇവയിൽ നിന്നും വഴക്കമുള്ളതും, മോടിയുള്ളതുമായ ലെതറുകൾ നിർമ്മിക്കാം, ഇത് മൃഗങ്ങൾക്കും, സിന്തറ്റിക് ലെതറിനും അനുയോജ്യമായ പകരക്കാരനാക്കുന്നു. മെറ്റീരിയലിന്റെ സ്പർശനവും ഭാവവും മൃദുവായതും യഥാർത്ഥ ലെതറിനോട് വളരെ സാമ്യമുള്ളതുമാണ്. ഫാഷൻ, ലെതർ ഗുഡ്സ്, ഫർണിച്ചർ, ഓട്ടോമൊബൈൽസ് തുടങ്ങി നിരവധി വ്യവസായങ്ങളുടെ ആവശ്യകതകൾ നിറവേറ്റാൻ കാക്റ്റി-ലെതർ ഉപയോഗിക്കാം” – അവർ പറയുന്നു.

Summary: Two entrepreneurs in Mexico have developed a durable vegan leather from cactus. Eco-friendly leather from cactus. It can be used for fashion, leather goods, furniture, automobiles etc.

ഇവിടെ ക്ലിക്ക് ചെയ്ത് ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.

Promoted: You may also like

Comments are closed.

You may also like

man lived chicago airtport 3 months
World

കോവിഡിനെ പേടിച്ച് ആരുമറിയാതെ വിമാനത്താവളത്തിൽ കഴിഞ്ഞത് 3 മാസം

കൊറോണ വൈറസിനെ പേടിച്ച് ചിക്കാഗോയിലെ ഓഹൈയർ വിമാനത്താവളത്തിൽ 36-കാരൻ ആദിത്യ സിംഗ് കഴിഞ്ഞത് മൂന്ന് മാസം. 2020 ഒക്ടോബർ 19നാണ് ...
Indonesian Air Plaine Sriwijaya disappears into Sea
World

വിമാനം തകർന്ന് കടലിൽ വീണു; 24 യാത്രക്കാർ ഉണ്ടായിരുന്നു

ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്ന് 24 പേരുമായി ശനിയാഴ്ച പറന്നുയർന്ന ശ്രീവിജയ എയർ വിമാനം തകർന്ന് കടലിൽ വീണത് സ്ഥിരീകരിച്ചു. വിമാനം ...