
Coronavirus cause brain Damage / കോവിഡ് 19 മൂലം തലച്ചോറിന് തകരാറുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. 43 രോഗികളുടെ ആരോഗ്യനില പഠിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
ഇവര്‍ക്ക് താല്‍ക്കാലികമായി മസ്തിഷ്ക തകരാര്‍, പക്ഷാഘാതം, ഞരമ്പിനു പ്രശ്നം എന്നിവ ഉണ്ടായിട്ടുണ്ട്. ചിലര്‍ക്ക് തലച്ചോറിലെ പ്രശ്നം ഗുരുതരമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊറോണ ശ്വാസകോശത്തെ ബാധിക്കുന്ന വൈറസാണെങ്കിലും തലച്ചേറിനും ക്ഷതമുണ്ടാക്കുന്നുവെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നതെന്നു പ്രമുഖ ന്യൂറോളജിസ്റ്റുകളും പറയുന്നു. ഇത്തരത്തില്‍ രോഗം തലച്ചോറിനെ ബാധിക്കുന്ന ആളുകള്‍ക്ക് എത്രനാള്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ഗുരുതരമായ നാഡീസംബന്ധ പ്രശ്നങ്ങള്‍ക്കും ബുദ്ധിഭ്രമത്തിനും വരെ കോവിഡ് കാരണമായേക്കുമെന്നാണ് യൂണിവേഴ്സിറ്റി കോളജ് ലണ്ടനിലെ ഗവേഷകരുടെ പഠനം സൂചിപ്പിക്കുന്നത്. കോവിഡിനു പിന്നാലെ വലിയ തോതില്‍ ഇത്തരം പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് യുഎസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോളജിയിലെ വിദഗ്ദർ പറയുന്നു.
Also Read / Coronavirus will Exist Long time | കോവിഡ് ദീർഘകാലം ഇവിടെ നിലനിൽക്കും; കാരണമിതാണ്
ഇത്തരത്തില്‍ തെളിവുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള രോഗികളുടെ വിവരങ്ങള്‍ വിശകലനം ചെയ്ത് കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തണമെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.
ഡോക്ടര്‍മാര്‍ ഇതുകൂടി പരിഗണിച്ചു വേണം ഇത്തരം രോഗികൾക്കു ചികിത്സ ലഭ്യമാക്കാനെന്നും ആദ്യഘട്ടത്തില്‍ തിരിച്ചറിഞ്ഞാല്‍ പ്രത്യാഘാതം കുറയുമെന്നും ഇവര്‍ വ്യക്തമാക്കി.
