
Arogya Sanjeevani Insurance Policy / കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ചികിത്സാചെലവുകൾ വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സ്റ്റാന്റേഡ് ഇൻഷുറൻസ് പദ്ധതിയായ ആരോഗ്യ – സഞ്ജീവനി പോളിസിയുടെ പരിരക്ഷാ പരിധി ഉയർത്തി.
പൊതുവായ മാനദണ്ഡങ്ങൾ പാലിക്കുന്ന നിലവിൽ താരതമ്യേന ചെലവുകുറഞ്ഞ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ആരോഗ്യ സഞ്ജീവനി. പരിധി അഞ്ചുലക്ഷത്തിൽനിന്ന് ഉയർത്താനാണ് ഇൻഷുറൻസ് കമ്പനികൾക്ക് ഐആർഡിഎഐ അനുമതി നൽകിയത്.
അതുപോലെ ചുരുങ്ങിയ തുകയിലും മാറ്റം വരുത്തിയിട്ടുണ്ട്. മിനിമം പരിരക്ഷാതുക ഒരു ലക്ഷത്തിൽനിന്ന് 50,000ആയാണ് കുറച്ചത്. ഇനിമുതൽ 50,0000 രൂപയുടെ ഗുണിതങ്ങൾ പരിരക്ഷയ്ക്കായി തിരഞ്ഞെടുക്കാം.
മുറിവാടക പരിരക്ഷയുടെ രണ്ടുശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം പരമാവധി ഒരുദിവസം ലഭിക്കുക 5,000 രൂപയാണ്. അതോടൊപ്പം കോ പെയ്മെന്റുമുണ്ട്. അതായത് മൊത്തം ക്ലെയിം ചെയ്യുന്ന തുകയുടെ അഞ്ചുശതമാനം പോളിസി ഉടമവഹിക്കണം.
Also Read / Coronavirus will Exist Long time | കോവിഡ് ദീർഘകാലം ഇവിടെ നിലനിൽക്കും; കാരണമിതാണ്
ഇതോടെ രാജ്യത്തെ എല്ലാ പൊതു, ആരോഗ്യ ഇൻഷുറൻസ് കമ്പനികൾക്ക് ആരോഗ്യ സഞ്ജീവനിയിൽ ഉൾപ്പെടുത്തിയ അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇൻഷുറൻസ് പോളിസികൾ വിൽക്കാനാകും. അതായത് ഒരു ലക്ഷത്തിൽ താഴെ തുകയ്ക്കും 5 ലക്ഷത്തിനുമേൽ തുകയ്ക്കും ഇനി ഈ പോളിസിയിൽ ഇൻഷുറൻസ് നൽകാനാകും.
