
Dietary changes for diabetics / നമ്മുടെ ആഹാര ശീലമാണ് പല രോഗങ്ങൾക്കും കാരണമാകുന്നതും, അതുപോലെ ഇപ്പോൾ ഉള്ള രോഗങ്ങളെ നിയന്ത്രിക്കുന്നതും. ഒരു വ്യക്തിക്ക് രക്തത്തിൽ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. പ്രമേഹമുള്ളവർ ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ.
പ്രമേഹ രോഗം ഉള്ളവർ
പ്രമേഹ രോഗം ഉള്ളവർ ആഹാര കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ആവശ്യമായ അളവിലുള്ള ആഹാരം കൃത്യസമയത്ത് കഴിക്കണം. ഗോതമ്പ്, യവം, മുതിര , ഉള്ളി, വെളുത്തുള്ളി, ചെറുപയർ, തക്കാളി, നവരയരി, കരിങ്ങാലിവെള്ളം, നെല്ലിക്ക, മാതളം, പേരയ്ക്ക, തണ്ണിമത്തൻ, കറിവേപ്പില, ചുക്കും മല്ലിയും ഇട്ടു തിളപ്പിച്ച വെള്ളം എന്നിവ ആഹാരത്തിൽ ഉണ്ടാവുന്നത് നല്ലതാണ്.
Also Read / കൊറോണ വൈറസ് ലൈംഗിക ബന്ധത്തിലൂടെ, പുരുഷവധ്യതയ്ക്കും സാധ്യത | Coronavirus cause infertility in men
ബി.പി. അമിതമായാൽ
അമിത രക്തസമ്മർദമുള്ളവർ ആഹാരശീലം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഉപ്പ് ഉപയോഗിക്കുന്നത് നിയന്ത്രിക്കണം. ഗോതമ്പ് മുരിങ്ങയില, നെല്ലിക്ക, പപ്പായ, ഇളനീർ മോര്, മല്ലിവെള്ളം, തവിഴാമ ഇട്ടു തിളപ്പിച്ച വെള്ളം, വാഴക്കൂമ്പ് കൈപ്പക്ക, ചീര, മുതിര എന്നിവ ആഹാരത്തിൽ ഉണ്ടാവണം.