
കൊറോണ മഹാമാരിക്കിടെ നിരവധി തെറ്റായ വാർത്തകൾ ആണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലുട പ്രചരിക്കുന്നത്. സാനിറ്റൈസർ ഉപയോഗിച്ചാൽ ക്യാൻസർ വരും എന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിചരിക്കുന്ന വാർത്ത.
കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഹര്‍ഷവര്‍ദ്ധന്റെ പേരിലാണ് ഈ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ട്വിറ്ററിലും, വാട്ട്സ്ആപ്പിലും പ്രചരിക്കുന്ന ഈ വാർത്ത പ്രകാരം സാനിറ്റൈസർ ഉപയോഗിക്കുന്നത് ക്യാൻസറിന് കാരണമാകും എന്നതാണ്.
എന്നാല്‍, വൈറലായ ചിത്രങ്ങളും കുറിപ്പുകളും പരിശോധിച്ചപ്പോൾ വ്യാജ വാര്‍ത്തയാണെന്ന് കണ്ടെത്തി. സാനിറ്റൈസർ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആരോഗ്യമന്ത്രി പ്രസ്താവനയോ, മുന്നറിയിപ്പോ നൽകിയിട്ടില്ല. വായനക്കാരെ ആകർഷിക്കുന്നതിന് വേണ്ടിയാണ് ഡോ. ഹർഷ് വർധന്റെ ചിത്രം ഉപയോഗിച്ചത്.
Also Read | പ്രതിരോധശേഷി എങ്ങനെ വർദ്ധിപ്പിക്കാം ? നമുക്ക് പ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങളെകുറിച്ചറിയാം
പോസ്റ്റുകള്‍ വൈറലായതോടെ എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറി രംഗത്തെത്തുകയും വാര്‍ത്തകള്‍ നിഷേധിക്കുകായും ചെയ്തു. എന്നാല്‍, ഭക്ഷണം കഴിക്കുന്നതിനുമുമ്പ് ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Also Read | മഴക്കാലം പകർച്ചവ്യാധികളുടെ കാലം; അവയെ എങ്ങനെ തടയാം ? എന്തൊക്കെ മുൻകരുതലുകൾ ?
NB: വ്യാജവാർത്തകൾ സൃഷ്ടിക്കുന്നതും പ്രചരിപ്പിക്കുന്നതും നിയമപരമായി കുറ്റമാണ്. നമുക്ക് അറിവില്ലാത്ത കാര്യങ്ങൾ വാട്സ് ആപ്പ് സന്ദേശങ്ങൾ ആയി ലഭിച്ചാൽ, അതിന്റെ സത്യം മനസിലാക്കി മാത്രം ഷെയർ ചെയ്യുക.