
സ്ത്രീകൾക്കെല്ലാവർക്കും മെലിഞ്ഞ സുന്ദരമായ ശരീരമാണ് ആഗ്രഹം. പലരും അതിനായി പലതും ചെയ്യാറുണ്ട്. മെലിയാൻ കഠിന പ്രയത്നം ചെയ്ത നിതാ അംബാനിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അങ്ങനെ സ്ലിം ആകാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി നിതാ അമ്പനിയുടെ 2 ടിപ്പുകൾ വെളിപ്പെടുത്തിയിരിക്കുകയാണ്.
തന്റെ മകൻ ആനന്ദ് അംബാനി രണ്ടുവർഷം കൊണ്ടു കുറച്ചത് 100 കിലോ ആയിരുന്നു. തന്റെ ഇളയമകനായ ആനന്ദിന്റെ വെയിറ്റ് കുറക്കാൻ തീരുമാനിച്ചപ്പോൾ അവന് ഒരു പ്രജോദനമാകാൻ വേണ്ടി അവനോടൊപ്പം ചേർന്ന് ‘അമ്മ കുറച്ചത് 40 കിലോയായിരുന്നു. ഒരു അമ്മയുടെ കർത്തവ്യം നിറവേറ്റുകയായിരുന്നു ഞാനെന്ന് നിത പറയുന്നു. അവന് ഒബീസിറ്റിയാണ്, ഇപ്പോഴും അതിന്റെ ചികിത്സ നടക്കുന്നു. പല അമ്മമാർക്കും മക്കളുടെ ഈ അസുഖം സമ്മതിച്ചു തരുവാൻ ബുദ്ധിമുട്ടാണ് – നിത പറഞ്ഞു.

ശരീര ഭാരം കുറയ്ക്കുവാൻ നിതയെ സഹായിച്ചത് പഴങ്ങളും, പച്ചക്കറികളും, കായകളും അടങ്ങിയ ഭക്ഷണമാണ്. ഇതിനോടൊപ്പം നീന്തൽ, യോഗ, ജിം തുടങ്ങിയ വ്യായാമങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഭാരം കുറക്കാൻ കൂടുതൽ സഹായിച്ചത് ബീറ്റ് റൂട്ട് ജൂസും, പിന്നെ ഡാൻസുമായിരുന്നെന്ന് അവർ പറയുന്നു.അവരുടെ സൗന്ദര്യത്തിന്റെ രഹസ്യം ബീറ്റ്റൂട്ട് ജ്യൂസ് ആണെന്ന് പറയുന്നു.
ദിവസവും ഒന്നോ രണ്ടോ ഗ്ലാസ് ബീറ്റ് റൂട്ട് ജ്യൂസ് കുടിക്കുന്നത് പതിവായിരുന്നു എന്ന് നിത പറയുന്നു. ഇപ്പോഴും അത് തുടരുന്നു. ഇവ വയറിനെ ശുദ്ധീകരിക്കുകയും ശരീരത്തിന് ആവശ്യമായ പോഷകം നല്കുകയും ചെയ്യുന്നു. കൂടാതെ ഇതിലെ ആന്റി ഓക്സിഡന്റുകൾ കൊഴുപ്പ് നിക്ഷേപവും ശരീരത്തിലെ വിഷാംശവും കുറച്ച് ഭാരം കുറയ്ക്കാൻ സഹായിക്കും. രക്തസമ്മർദ്ദം കുറേക്കനും ബീറ്റ് റൂട്ട് വളരെ നല്ലതാണ്. ബീറ്റ് റൂട്ടിൽ സീറോ ഫാറ്റും വളരെ കുറിച്ച് കാലറിയുമാണ് ഉള്ളത്.
ക്ലാസിക്കൽ നൃത്ത രൂപങ്ങളിൽ അറിയാവുന്ന നിത ദിവസവും ഡാൻസ് പ്രാക്ടീസ് ചെയ്യുമായിരുന്നു. ശരീര വടിവിനും മനസിന്റെ സമ്മർദ്ദമകറ്റാനും ഭാരം കുറയുന്നതിനും നൃത്തം ചെയ്യുന്നത് വളരെ നല്ലതാണ്. ഈ രണ്ടു കാര്യങ്ങൾ മുടങ്ങാതെ ചെയ്താണ് നിതാ അംബാനി തന്റെ 40 കിലോ കുറച്ചത്.
സെലിബ്രിറ്റി ട്രെയിനർ വിനോദ് ചന്നയ്ക്ക് കീഴിൽ അനന്ത് അംബാനി 18 മാസം കഠിന പരിശീലനത്തിന് പോയിരുന്നു. ആ സമയത്ത് തുടങ്ങിയ ഡയറ്റിംഗ് പ്രാക്ടീസും അമ്മ നിത ഇപ്പോഴും പിന്തുടർന്നു. ഇപ്പോൾ, ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും, യോഗ, നീന്തൽ, നൃത്തം എന്നിവയുമായി നിത എല്ലാ ദിവസവും 40 മിനിറ്റ് വ്യായാമം ചെയ്യുന്നു.
വളരെ എളുപ്പത്തിൽ ജ്യൂസ് ഉണ്ടാക്കാൻ കഴിയുന്ന ബീറ്റ്റൂട്ട് പൗഡർ: Click to BUY
Malayalam Health News Summary: Nita Ambani secrets of weight loss. Nita Ambani Lost 40 Kgs When She Joined Son.