Health

എന്താണ് ആന്റിജൻ, ആന്റിബോഡി, പി.സി.ആർ ടെസ്റ്റ് ? | What is Antigens-Antibody-PCR Test

what is antigen test and pcr test

What is Antigens-Antibody-PCR Test / കൊറോണ വൈറസിന് പ്രധാനമായും രണ്ട് ഘടകങ്ങളാണുള്ളത്. ന്യൂക്ലിക്ക് ആസിഡ് എന്ന ഉള്‍ ഭാഗവും, പ്രോട്ടിന്‍ എന്ന പുറം ഭാഗവും. പിസിആര്‍ ടെസ്റ്റ് ന്യൂക്ലിയിക്ക് ആസിഡ് ഭാഗവും ആന്റിജന്‍ ടെസ്റ്റ് പ്രോട്ടീന്‍ ഭാഗവുമാണ് ടെസ്റ്റ് ചെയ്യുന്നത്.

എന്താണ് ആന്റിജൻ ? (Antigen)

ശരീരത്തില്‍ ആന്റിബോഡി ഉല്‌പാദിപ്പിക്കുവാന്‍ സഹായിക്കുന്ന വസ്‌തുവിനെയാണ് ആന്റിജൻ എന്ന് പറയുന്നത്. രോഗപ്രതിരോധ പ്രതികരണത്തെ ഉത്തേജിപ്പിക്കാൻ കഴിവുള്ള ഒരു തന്മാത്രയാണ് ആന്റിജൻ. അവ പ്രോട്ടീൻ, പോളിസാക്രറൈഡുകൾ, ലിപിഡുകൾ അല്ലെങ്കിൽ ന്യൂക്ലിക് ആസിഡുകൾ ആകാം. ഓരോ ആന്റിജനും വ്യത്യസ്തമായ ഉപരിതല സവിശേഷതകളുണ്ട്, അവ രോഗപ്രതിരോധ സംവിധാനത്താൽ തിരിച്ചറിയപ്പെടുന്നു.

antigen-malayalam
Antigen

COVID-19 ന് കാരണമാകുന്ന SARS-CoV-2 എന്ന വൈറസിന് അറിയപ്പെടുന്ന നിരവധി ആന്റിജനുകൾ ഉണ്ട്, അതിൽ ന്യൂക്ലിയോകാപ്സിഡ്, ഫോസ്ഫോപ്രോട്ടീൻ, സ്പൈക്ക് ഗ്ലൈക്കോപ്രോട്ടീൻ എന്നിവ ഉൾപ്പെടുന്നു. ആന്റിജൻ ടെസ്റ്റിലൂടെ കൊറോണവൈറസിന് കാരണമായ ആന്റിജനുകളെ തിരിച്ചറിയുന്നു. ഇങ്ങനെയാണ് ആന്റിജൻ ടെസ്റ്റിലൂടെ കൊറോണവൈറസ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിക്കുന്നത്.

ആന്റിജന്‍ ടെസ്റ്റിന് അരമണിക്കൂര്‍ സമയം മതി. ടെസ്റ്റ് നടത്തുന്നിടത്ത് വച്ചു തന്നെ ഫലം അറിയാം. ലാബോറട്ടറിയില്‍ അയക്കേണ്ടതില്ല.

എന്താണ് ആൻറി ബോഡി ? (Antibody)

ആന്റിജനുകൾ എക്സ്പോഷർ ചെയ്യുന്നതിനുള്ള ശരീരത്തിലെ രോഗപ്രതിരോധവ്യവസ്ഥയുടെ ബി സെല്ലുകൾ ഉത്പാദിപ്പിക്കുന്ന Y-ആകൃതിയിൽ ഉള്ള പ്രോട്ടീനുകൾ ആണ് ആന്റിബോഡി എന്ന് പറയുന്നത്. Y-ആകൃതിയിൽ ഉള്ള ഓരോ ആന്റിബോഡിയുടെയും അഗ്രഭാഗം ആൻറിജൻ്റെ ഉപരിതലത്തിൻ്റെ (epitope) ഒരു പ്രത്യേക ഭാഗവുമായി ബന്ധിപ്പിക്കുന്ന “ആൻറിജൻ ബൈൻഡിംഗ് സൈറ്റുകൾ” (paratopes) എന്നറിയപ്പെടുന്നവ അടങ്ങിയിരിക്കുന്നു. ഈ ബൈൻഡിങ്ങുകൾ ആൻറിജനുകളെ ശരീരത്തിൽ നിന്നും പുറത്തുകളയുവാൻ സഹായിക്കുന്നു.

What is Antigens-Antibody-PCR Test

വൈറസ് ബാധിക്കുമ്പോൾ, ശരീരം ആൻറിബോഡികൾ ഉൽ‌പാദിപ്പിക്കുകയും സ്പൈക്ക് പ്രോട്ടീനുകളുമായും, മറ്റ് ആന്റിജനുകളുമായും വൈറസിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു.

അതിനാൽ, ആന്റിബോഡി ടെസ്റ്റിന് വിധേയമാക്കുമ്പോൾ ശരീരത്തിൽ വൈറസ് ബാധിച്ചിട്ടുണ്ടോ എന്നറിയാൻ ഈ ബൈഡിങ്ങുകൾ സഹായിക്കുന്നു. ബ്ലെഡിലോ, സ്രവത്തിലോ ആന്റിബോഡി ഉത്പാദിപ്പിക്കപെട്ടിണ്ടോ എന്നറിയാൻ ആന്റിബോഡി ടെസ്റ്റുകൾ സഹായിക്കുന്നു. വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ ആന്റിബോഡി സ്വമേധയാ രൂപപ്പെടുന്നു, അങ്ങനെ ആന്റിബോഡിയുടെ സാന്നിധ്യം ശരീരത്തിൽ കണ്ടെത്തിയാൽ വൈറസ് ബാധ ഉണ്ടായതായി സ്ഥിരീകരിക്കുന്നു.

Also Read / 39 രൂപയ്ക്ക് കൊറോണവൈറസ് മരുന്ന് | Coronavirus Medicine for 39 Rupees

രോഗാണു ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന ആന്റി ബോഡീ (പ്രതി വസ്തു) പരിശോധിക്കാനാണ് ആന്റിബോഡി ടെസ്റ്റ് ചെയ്യുന്നത്.

നിലവിലെ അണുബാധ നിർണ്ണയിക്കാൻ ആന്റിബോഡി പരിശോധനകൾ സാധാരണയായി ഉപയോഗിക്കാറില്ല, കാരണം വൈറസ് ബാധിച്ചതിന് ശേഷം കുറച്ച് സമയമെടുത്ത് മാത്രമേ ആന്റിബോഡികൾ ഉദ്‌പാദിപ്പിക്കപ്പെടുകയുള്ളൂ.

എന്താണ് പിസിആര്‍ ടെസ്റ്റ് ? (PCR Test)

പിസിആര്‍ ടെസ്റ്റ് ചെയ്ത് റിസള്‍ട്ട് കിട്ടാന്‍ നാലു മുതല്‍ ആറു മണിക്കൂര്‍ വരെ സമയം വേണ്ടിവരും. പ്രത്യേകമായി സജ്ജീകരിച്ച ലാബുകളുടെയും യന്ത്രങ്ങളുടെയും സഹായവും വേണം.

pcr test malayalam

രോഗം ഭേദമായി കഴിഞ്ഞാലും ചിലരില്‍ പിസിആര്‍ ടെസ്റ്റ് പോസിറ്റീവ് ആയെന്ന് വരാം. വൈറസിന്റെ ചില ഭാഗങ്ങള്‍ തുടര്‍ന്നും പുറത്തുവരുന്നത് കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്താല്‍ നെഗറ്റീവായിരിക്കും.

Also Read / പ്രമേഹമുള്ളവർ ആഹാരത്തിൽ വരുത്തേണ്ട മാറ്റങ്ങൾ | Dietary changes for diabetics

അതുപോലെ രോഗലക്ഷണമുള്ളവരില്‍ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായാല്‍ പോലും ഒരു സുരക്ഷക്കു വേണ്ടി പിസിആര്‍ ടെസ്റ്റ് നടത്താറുമുണ്ട്.

കോവിഡ് സ്‌ക്രീനിംഗിനായി ആന്റിജന്‍ ടെസ്റ്റ് ആണ് പരക്കെ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. പ്രാഥമികമായി കോവിഡ് ശ്വസനവ്യവസ്ഥയെയാണ് ബാധിക്കുന്നത് എന്നതിനാല്‍ മൂക്കിന്റെ പിന്‍ഭാഗത്തും തൊണ്ടയിലും ആയിരിക്കും വൈറസിന്റെ സാന്നിധ്യം കൂടുതല്‍ കാണുന്നത്. ആ ഭാഗങ്ങളിലുള്ള സ്രവമാണ് പരിശോധനക്ക് എടുക്കുന്നത്. ആന്റിജന്‍ ടെസ്റ്റാണ് ഏറ്റവും നല്ല സ്‌ക്രീനിങ് ടെസ്റ്റ് എന്നതുകൊണ്ടു തന്നെയാണ് അത് ഉപയോഗിക്കുന്നത്.

What is Antigens-Antibody-PCR Test. After Coronavirus pandemic, we everyday hear about antigen, antibody and pcr, but most of us do not know, what is this ? how antigen and antibody test works ?. Here we explain in a simple way to understand about covid antigen, antibody and pcr test in malayalam.

ഇവിടെ ക്ലിക്ക് ചെയ്ത് ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.

Promoted: You may also like

Comments are closed.

You may also like

covid vaccination kerala news
Kerala

കോവിഡ് വാക്‌സിനേഷന് വിപുലമായ സജ്ജീകരണങ്ങള്‍ എന്ന് മന്ത്രി

കോവിഡ് വാക്‌സിനേഷന്‍ വിജയകരമായി നടപ്പിലാക്കുന്നതിനായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്ത് ...
ear phone and head cause hearing loss
Health

കൂടുതൽ സമയം ഇയർ ഫോൺ / ഹെഡ് ഉപയോഗിക്കുന്നവർ തീർച്ചയായും ഇവ അറിയണം.

ഇയർഫോണിൽ ഉയർന്ന ശബ്ദം ഉപയോഗിക്കുമ്പോൾ അതുമുഴുവൻ നേരിട്ട് ചെവിക്കു ള്ളിൽതന്നെയാണ് എത്തുന്നത്. സ്വാഭാവികമായും വലിയതോതിലുള്ള ശബ്ദം ശക്തിയോടെ നേരിട്ട് ഇയർ ...