News

ഇന്ത്യ – ചൈന അതിർത്തിയിൽ സംഘർഷാവസ്ഥ

india-china-dispute-in-aksai-chin-boarder
india china dispute in aksai chin boarder

ഡല്‍ഹി: ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നു. ലഡാക്ക് മേഖലയില്‍ മാത്രം അയ്യായിരത്തിലധികം സൈനികരെ ചൈന വിന്യസിച്ചു. ഇവര്‍ താത്കാലിക നിര്‍മിതികള്‍ പണിയുകയും ചെയ്തിരുന്നു. സാഹചര്യത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉന്നതതലയോഗം വിളിച്ചു. സംയുക്ത സൈനിക മേധാവിയും മൂന്ന് സേന തലവന്‍മാരും യോഗത്തില്‍ പങ്കെടുത്തു.

ഇന്ത്യയും ഈ മേഖലയിൽ കൂടുതല്‍ സൈനികരെ വിന്യസിച്ചു. അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ മേയ് ആദ്യവാരം മുതല്‍ തുടങ്ങിയ സംഘര്‍ഷാവസ്ഥ ഇപ്പേഴും തുടരുകയാണ്. നേരത്തെ ഇന്ത്യയുടെ അതിർത്തിക്കുള്ളിലെ അക്‌സായി ചിൻ മേഖലയിൽ ചൈന റോഡ് നിർമ്മാണവുമായി മുന്നോട്ട് പോയിരുന്നു. ഇത് സംഘർഷങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ മേഖല ഇപ്പോൾ പൂർണ്ണമായും ചൈനയുടെ നിയന്ത്രണത്തിൽ ആണ്.

ഇപ്പോൾ ഉടലെടുത്ത ഈ സംഘർഷങ്ങളിൽ ഇരുരാജ്യങ്ങളുടെയും രാഷ്ട്രീയ നേതൃത്വം ഇതുവരെ പ്രതികരിക്കാനും തയ്യാറായിട്ടില്ല. പ്രധാനമായും അതിര്‍ത്തിയിലെ ഇന്ത്യയുടെ നിര്‍മിതികള്‍ നിര്‍ത്തണമെന്ന ആവശ്യമാണ് ചൈന ഉന്നയിക്കുന്നത്. എന്നാല്‍ നിര്‍മാണത്തില്‍നിന്ന് പിന്നോട്ടില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

You may also like

News

സർവ്വ നാശം വിതച്ച് ആംഫൻ ചുഴലിക്കാറ്റ്; കൊൽക്കത്ത എയർപോർട്ട് വെള്ളത്തിൽ മുങ്ങി

കുറെ വർഷങ്ങൾക്ക് ശേഷം ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റാണ് ആംഫൺ ചുഴലിക്കാറ്റ്. കൊറോണ വൈറസ് മഹാമാരിയെ ...

More in:News

Comments are closed.