India

കോവിഡ് – 19: ഇന്ത്യയിൽ പോസിറ്റീവ് കേസുകൾ 9000 കടന്നു. 24 മണിക്കൂറിനിടെ 35 മരണം.

corona-india-latest-update
corona india latest update

കോവിഡ് – 19: ഇന്ത്യയിൽ പോസിറ്റീവ് കേസുകൾ 9000 കടന്നു. 24 മണിക്കൂറിനിടെ 35 മരണം.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ റിപ്പോർട്ടുകൾ പ്രകാരം കൊറോണ വൈറസ് പോസിറ്റീവ് കേസുകളുടെ എണ്ണം 9152 ആയി.ഇതുവരെ മരിച്ചവരുടെ എണ്ണം 308 ഉം. കഴിഞ്ഞ 24 മണിക്കൂറിനിടെ 35 മരണം രേഖപ്പെടുത്തി.

കഴിഞ്ഞ 24 ഡൽഹിയിൽ 5 മരണങ്ങളും, 85 പുതിയ കൊറോണ വൈറസ് പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു. ഇതുവരെ 24 മരണങ്ങളും 1154 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൊറോണ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട മഹാരാഷ്ട്രയിൽ മരണസംഖ്യ 149 ആയി. ഇന്ത്യയിൽ മരണപ്പെട്ടതിൻ്റെ ഏകദേശം പകുതിയോളം പേരും മഹാരാഷ്ട്രയിൽ ആണ്. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 1985 ഉം, 217 പേർ രോഗമുക്തരാകുകയും ചെയ്‌തു.

തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 1075 ആയി. മരണസംഖ്യ 11 ഉം, 50 പേർ രോഗമുക്തരാകുകയും ചെയ്തു.

കേരളം, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ പുതിയ കേസുകളുടെ എണ്ണം താരതമ്യേന കുറയുമ്പോൾ, മഹാരാഷ്ട്ര, ഡൽഹി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ പോസിറ്റീവ് കേസുകൾ ആയിരം കഴിഞ്ഞു.

You may also like

air india one plane interior
India

എയർ ഇന്ത്യ വണിന്റെ രഹസ്യങ്ങൾ ചോർന്നു; ഗുരുതര വീഴ്ച

ഇന്ത്യൻ പ്രധാനമന്ത്രിയെയും പ്രസിഡന്റിനെയും മറ്റ് സംസ്ഥാന പ്രമുഖരെയും ഔദ്യോഗിക ചുമതലകൾക്കായി എത്തിക്കുന്ന എയർ ഇന്ത്യ വൺ വിമാനത്തിന്റെ ആകർഷകമായ ഇന്റീരിയർ ...
North Indian States Boycotts Chinese Goods This Diwali
India

ചൈനീസ് ഉത്പന്നങ്ങള്‍ ഉപേക്ഷിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍

ദീപാവലി ആഘോഷങ്ങള്‍ക്ക് ചൈനീസ് (Chinese) ഉത്പന്നങ്ങള്‍ ഉപേക്ഷിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. ചന്തകളിലും മാര്‍ക്കറ്റുകളിലും ചൈനീസ് ഉല്‍പ്പനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ വിസമ്മതിക്കുകയാണെന്ന് ...

More in:India

Comments are closed.