
കോവിഡ്-19 മഹാമാരിയെ നേരിടാൻ രാജ്യമാകെയുള്ള ബിസിനസ്സ്, കായികം, സിനിമ തുടങ്ങി എല്ലാ മേഖലയിലും ഉള്ളവർ സംഭാവന പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്. അതിൽ ചില ബിസിനസ് രാജാക്കന്മാരുടെ വലിയ സംഭാവനകൾ എത്രയെന്ന് നോക്കാം.
ഇന്ത്യയിലെ പ്രമുഖ വ്യവസായിയും, മനുഷ്യ സ്നേഹിയും, വിപ്രോ ചെയർമാനുമായ അസിം പ്രേംജി 1000 കോടി രൂപയാണ് സംഭാവന ചെയ്തിരിക്കുന്നത്. അദ്ദേഹത്തിൻറെ അസിം പ്രേംജി ഫൗണ്ടേഷൻ വഴിയാണ് ഈ സംഭാവന ചെയ്തിരിക്കുന്നത്. സോഫ്റ്റ് വെയർ ഡിവലപ്പർ വിപ്രോ ലിമിറ്റഡ് 100 കോടിയും, ഇന്റർപ്രൈസ് ലിമിറ്റഡ് 25 കോടിയും സംഭാവന ചെയ്തു. അസിം പ്രേംജി ഫൗണ്ടേഷൻ്റെ സാധാരണ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുറമെയാണ് ഈ തുക.
ഇന്ത്യയിലെ ഏറ്റവും വലിയ കോടിശ്വരൻ മുകേഷ് അംബാനി 500 കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും, 5 കോടി രൂപ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും, 5 കോടി ഗുജറാത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും സംഭാവന ചെയ്തു. കൂടാതെ കോവിഡ് ബാധിതരെ പരിചരിക്കുന്നതിന് വേണ്ടി 100 കിടക്കകൾ ഉള്ള ഒരു യൂണിറ്റ് മുബൈയിൽ സജ്ജീകരിച്ചു.
ഇന്ത്യയിലെ അറിയപ്പെടുന്ന മനുഷ്യസ്നേഹിയും ടാറ്റ ചെയർമാനും രത്തൻ ടാറ്റ അദ്ദേഹഹത്തിൻ്റെ ടാറ്റ ട്രസ്റ്റ് വഴി പ്രൊട്ടക്റ്റീവ് ഗിയർ, വെന്റിലേറ്ററകൾ , ടെസ്റ്റിംഗ് കിറ്റുകൾ എന്നിവയുടെ ചെലവുകൾ, മോഡുലാർ ചികിത്സാ കേന്ദ്രങ്ങൾ സ്ഥാപിക്കുക, ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകുക എന്നിവ ഉൾപ്പെടെ 500 കോടി സംഭാവന ചെയ്തു. ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ ടാറ്റ ട്രസ്റ്റുമായി ചേർന്ന് മറ്റൊരു 1000 കോടി വാഗ്ദാനം ചെയ്തു.
ഇന്ത്യയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനി ൻ്റെ ഫൗണ്ടർ രമേഷ് ജുനേജയും അദ്ദേഹത്തിൻ്റെ ഫാമിലിയും 51 കോടി രൂപ സംഭാവന നൽകും. ൻ്റെ 14000 ജീവനക്കാർ അവരുടെ ഒരു ദിവസത്തെ ശമ്പളം സംഭാവന ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
ടൂ വീലർ നിർമ്മാതാക്കൾ ആയ ടി.വി.എസ്. 25 കോടി പ്രധാനമന്ത്രിയുടെ ഫണ്ടിലേക്കും, അവരുടെ ട്രസ്റ്റ് ആയ ശ്രീനിവാസൻ സർവീസസ് ട്രസ്റ് 5 കോടി തമിഴ്നാടിനും സംഭാവന ചെയ്യും.
പ്രമുഖ ടാക്സി സർവീസ് കമ്പനിയായ ഒല, അവരുടെ നിക്ഷേപകർ ആയ ചൈനീസ് ഇന്റർനെറ്റ് ഭീമന്മാരായ Tencent 20 കോടി അവരുടെ ഡ്രൈവർമാർക്ക് നൽകും. ഡ്രൈവർമാർക്ക് അടിയന്തിര പിന്തുണയും അവശ്യസാധനങ്ങളും നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്.