India

കോവിഡ്-19: മഹാരാഷ്ട്രയിൽ മരണ സംഖ്യാ 100 നോട് അടുക്കുന്നു.

covid-19-india-corona-india-latest-updates
covid-19-india-corona-india-latest-updates

ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 896 പുതിയ കൊറോണ വൈറസ് കേസുകൾ. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 6,761 ആയി, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 516 പേരെ സുഖപ്പെടുത്തി ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. മരണസംഖ്യ ഇപ്പോൾ 206 ആയി ഉയർന്നു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ്-19 ബാധിക്കപ്പെട്ട സംസ്ഥാനമായ മഹാരാഷ്ട്രയിൽ മരണസംഖ്യ 100 നോട് അടുക്കുന്നു. ഇതുവരെ 97 പേർ മരിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 1,364 കോവിഡ് -19 കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ഗുജറാത്ത് – 17, മധ്യപ്രദേശ് – 16, ഡൽഹി – 13, പഞ്ചാബ് – 11, എന്നിങ്ങനെയാണ് കോവിഡ്-19 പ്രധാനമായി ബാധിക്കപ്പെട്ട സംസ്ഥാനങ്ങളിലെ മരണസംഘ്യ.

തെലങ്കാനയിൽ ഏഴ്, ആന്ധ്രയിലും കർണാടകയിലും ആറ് വീതം മരണങ്ങളും റിപ്പോർട്ട് ചെയ്തു. പശ്ചിമ ബംഗാളിൽ അഞ്ച്, ഉത്തർപ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നാല് വീതവും രാജസ്ഥാനിൽ മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. കേരളത്തിൽ രണ്ട് കോവിഡ് -19 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ബീഹാർ, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിൽ ഓരോ മരണം റിപ്പോർട്ട് ചെയ്തു.

You may also like

air india one plane interior
India

എയർ ഇന്ത്യ വണിന്റെ രഹസ്യങ്ങൾ ചോർന്നു; ഗുരുതര വീഴ്ച

ഇന്ത്യൻ പ്രധാനമന്ത്രിയെയും പ്രസിഡന്റിനെയും മറ്റ് സംസ്ഥാന പ്രമുഖരെയും ഔദ്യോഗിക ചുമതലകൾക്കായി എത്തിക്കുന്ന എയർ ഇന്ത്യ വൺ വിമാനത്തിന്റെ ആകർഷകമായ ഇന്റീരിയർ ...
North Indian States Boycotts Chinese Goods This Diwali
India

ചൈനീസ് ഉത്പന്നങ്ങള്‍ ഉപേക്ഷിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍

ദീപാവലി ആഘോഷങ്ങള്‍ക്ക് ചൈനീസ് (Chinese) ഉത്പന്നങ്ങള്‍ ഉപേക്ഷിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. ചന്തകളിലും മാര്‍ക്കറ്റുകളിലും ചൈനീസ് ഉല്‍പ്പനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ വിസമ്മതിക്കുകയാണെന്ന് ...

More in:India

Comments are closed.