India

ധാരാവിയിൽ ഒരു മരണം കൂടി; 150 ഡോക്ടർമാരുടെ സംഘം ധാരാവിയിൽ കോവിഡ് പരിശോധന ആരംഭിച്ചു.

dharavi-screening-covid-19
dharavi-screening-covid-19

Maharashtra: കോവിഡ് – 19; ധാരാവിയിൽ കൊറോണ വൈറസ് പരിശോധന തുടങ്ങി. മഹാരാഷ്ട്ര മെഡിക്കൽ അസോസിയേഷനിൽ ഉള്ള 150 ഡോക്ടർമാരുടെ സംഘം ആണ് പരിശോധനയ്ക്കായിൽ ധാരാവിയിൽ എത്തിയത്.

ഏഷ്യയിലെ ഏറ്റവും വലിയ കോളനിയായ ധാരാവിയിൽ ഒരാൾ കോവിഡ് ബാധിച്ച് മരിച്ചതോടെയാണ് മഹാരാഷ്ട്ര വലിയ ഭീതിയിൽ ആയത്. ഏകദേശം 8 ലക്ഷത്തോളം പേരാണ് ഇവിടെ തിങ്ങിപ്പാർക്കുന്നത്. ഇവിടെ എങ്ങനെ കോവിഡ് ബാധിച്ചു എന്ന് വ്യക്തമായിട്ടില്ല. ഇതുവരെ 28 കൊറോണ വൈറസ് പോസിറ്റീവ് കേസുകൾ ധാരാവിയിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇന്ന് 80 വയസായ ഒരാൾ കൂടി മരിച്ചതോടെ ധാരാവിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4 ആയി. ധാരാവിയിൽ സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടെങ്കിൽ, അത് ഇന്ത്യയ്ക്ക് ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറം ആയിരിക്കും കാര്യങ്ങൾ.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ച സംസ്ഥാനവും മഹാരാഷ്ട്രയാണ്. 1276 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 188 പേർ രോഗമുക്തരാവുകയും 110 പേർ ഇതുവരെ മരിക്കുകയും ചെയ്തു.

You may also like

More in:India

Comments are closed.