India

നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ബി.ജെ.പി. എം.എൽ.എ. യുടെ പിറന്നാൾ ആഘോഷം.

jayaram mla birthday party karnataka
jayaram mla birthday party karnataka

Bangalore: പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ബി.ജെ.പി. എം.എൽ.എ. യുടെ പിറന്നാൾ ആഘോഷം.

കർണ്ണാടക തുമക്കൂർ ജില്ലയിലെ തുറുവേകര എം.എൽ.എ ജയറാം ആണ് എല്ലാ നിയന്ത്രണങ്ങളും മറികടന്ന് നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ചാണ് BJP എം.എല്‍.എ പിറന്നാളാഘോഷം നടത്തിയത്. ഇന്നലെ ഗുബ്ബി ടൗണിലെ ഒരു സർക്കാർ സ്‌കൂളിൽ വച്ചായിരുന്നു ആഘോഷം.

ഗ്ലൗസ് ധരിച്ച്‌, പിറന്നാളാഘോഷത്തിന് എത്തിയവര്‍ക്ക് കേക്ക് നല്‍കുന്ന എം.എല്‍.എയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വീഡിയോയിൽ ഒരു പന്തൽ സ്ഥാപിച്ചിരിക്കുന്നതായും നിരവധി ആളുകൾ സ്കൂൾ പരിസരത്ത് കാണാൻ കഴിയുന്നു, അതുപോലെ അതിഥികൾക്കായി ബിരിയാണി തയ്യാറാക്കുന്നതും കാണാൻ കഴിയുന്നു.

കര്‍ണാടകയില്‍ കോവിഡ് രോഗികളുടെ എണ്ണം 200 കടക്കുകയും, സാമൂഹിക അകലം പാലിക്കണമെന്നും, കഴിവതും വീടിനുള്ളില്‍ തന്നെ കഴിയണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ ആവര്‍ത്തിക്കുമ്പോൾ ആണ് ഒരു എം.എൽ.എ. തന്നെ നിയമലംഘനം നടത്തിയിരിക്കുന്നത്.

കോവിഡ് വ്യാപനം തടയാന്‍ രാജ്യം ലോക്ക് ഡൗണിൽ ആയിരിക്കുന്ന അവസരത്തില്‍ കൊച്ചു കുട്ടികളെപ്പോലും പങ്കെടുപ്പിച്ചുള്ള എം.എല്‍.എയുടെ പിറന്നാളാഘോഷം വന്‍ വിവാദത്തിന് വഴി തെളിച്ചിരിയ്ക്കുകയാണ്.

You may also like

More in:India

Comments are closed.