India

ലോക്ക് ഡൗൺ തുടരും. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും.

lock-down-continue-in-india
lock-down-continue-in-india

ലോക്ക് ഡൗൺ തുടരും. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും.

സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ ചർച്ചയിൽ ലോക്ക് തുടരാൻ ഭൂരിപക്ഷം സംസ്ഥാനങ്ങളും ലോക്ക് ഡൗൺ തുടരാൻ ആവശ്യപ്പെട്ടു. സംസ്ഥാന മുഖ്യമന്ത്രിമാരുടെ വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി ചർച്ച നടത്തിയത്. വൈറസ് വ്യാപനം കുറഞ്ഞ ചില സംസ്ഥാനങ്ങളിൽ ഇളവുകൾ നൽകാൻ സാധ്യതയുണ്ട്.

ഇപ്പോൾ തുടർന്ന് കൊണ്ടിരിക്കുന്ന ലോക്ക് ഡൗൺ ഏപ്രിൽ 14 ന് അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം വന്നത്. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് ഔദ്യോഗികമായി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.

കൊറോണ ഹോട്സ്പോട്ടുകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുകയും, എന്നാൽ ചില മേഖലകളിൽ ഇളവുകൾ അനുവദിക്കാനും സാധ്യതയുണ്ട്. രാജ്യം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുന്നതുകൊണ്ട് അതിനനുസരിച്ചായിരിക്കും തീരുമാനങ്ങൾ.


ഒഡീഷ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ ലോക്ക് ഡൌണ്‍ നീട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു. തെലങ്കാന, ഉത്തര്‍പ്രദേശ്, ഹരിയാന, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ലോക്ക് ഡൌണ്‍ നീട്ടണം എന്ന് നേരത്തെ ആവശ്യപെടുകയും ചെയ്തിരുന്നു.

You may also like

More in:India

Comments are closed.