India

ലോക്ക് ഡൗൺ ലംഘിച്ച അച്ഛനെതിരെ പോലീസിൽ പരാതി നൽകി മകൻ

corona-kerala-india-lockdown-covid-hourly-news-media-4

ലോക്ക് ഡൗൺ ലംഘിച്ച് എല്ലാ ദിവസവും വീട്ടിൽ നിന്ന് പുറത്തുപോകുന്ന അച്ഛൻ്റെ പ്രവർത്തിയിൽ അസംന്തുഷ്ടനായി പോലീസിൽ പരാതി നൽകി മകൻ.

ലോക്ക് ഡൗൺ എന്താണ് എന്ന് വിശദീകരിക്കാൻ ശ്രമിച്ച മകനെ 59 വയസുള്ള ഇയാൾ ശ്രദ്ധിച്ചില്ല. മകന്റെ വാക്ക് അനുസരിക്കാതെ വന്നതോടെയാണ് ഇയാൾ പോലീസിൽ പരാതി നൽകിയത്. ഡൽഹിയിൽ ആണ് സംഭവം. ഡൽഹി പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തു. കൊറോണ വ്യാപനം തടയാൻ ആണ് ഇത് ചെയ്തത് എന്ന് മകൻ പറഞ്ഞു.

അതേസമയം, ഇന്ത്യയിൽ വെള്ളിയാഴ്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 2301 ആയി ഉയർന്നു. ലോകമൊട്ടാകെ, വൈറസ് ബാധിച്ച് മരണം 50,000 കടന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും മോശമായ ആഗോള പ്രതിസന്ധി എന്ന് UN കോവിഡ്-19 നെ വിശേഷിപ്പിച്ചത്.
ആഗോളതലത്തിൽ മരണ സംഖ്യ ഓരോ ദിവസവും ഉയർന്നുകൊണ്ടിരിക്കുകയാണ്. രോഗികളുടെ ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്നു. ലോകം ഇനി എത്ര നാൾ അടച്ചിടേണ്ടി വരുമെന്ന് രാഷ്ട്രതലവന്മാർക്കൊന്നും പറയാൻ കഴിയുന്നില്ല.

You may also like

More in:India

Comments are closed.