India

വിവാഹം കഴിഞ്ഞ് മൂന്നാം നാൾ ഭാര്യ പോയി; മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

29-year-old man commits suicide as wife leaves him 3 days after marriage

29-year-old man commits suicide as wife leaves him 3 days after marriage | വിവാഹം കഴിഞ്ഞു മൂന്നാം ദിവസം ഭാര്യ പോയതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കോയമ്പത്തൂരിനടുത്തുള്ള സെന്നനൂരിലാണ് സംഭവം. ഗോവിന്ദ് രാജ് എന്ന 29 കാരനാണ് വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്.

തന്റെ മകൻ തൊട്ടടുത്ത വീട്ടിലെ മഞ്ജുളദേവി എന്ന ഇരുപതുകാരിയുമായി പ്രണയത്തിലായിരുന്നെന്നും എന്നാൽ വിവാഹം നടത്തിക്കൊടുക്കാൻ വീട്ടുകാർ തയ്യാറായില്ലെന്നും അമ്മ കാഞ്ചന പറയുന്നു. എന്നാൽ സെപ്റ്റംബര്‍ 6 ന് വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച്‌ ഇരുവരും വിവാഹിതരായി.

Also Read | റംസിയുടെ മരണം നടി ലക്ഷ്‌മി പ്രമോദിനും കുരുക്ക് മുറുകുന്നു

ഇതിന് പിന്നാലെ ഇരു വീട്ടുകാരും തമ്മിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായി, ഇതിനെ തുടർന്ന് കാഞ്ചന പോലീസിൽ പരാതി നൽകുകയും, തുടർന്ന് ഇരു വീട്ടുകാരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. സ്റ്റേഷനിൽവെച്ച് മഞ്ജുള ദേവി വീട്ടുകാരോട് ഒപ്പം പോകാന്‍ തീരുമാനിച്ചു. അവിടെവെച്ചുതന്നെ താലി അഴിച്ച്‌ ഗോവിന്ദരാജിനെ ഏല്‍പ്പിച്ചതായും കാഞ്ചന പറയുന്നു.

Also Read | ആവശ്യം കഴിഞ്ഞ് ഗർഭച്ഛിദ്രം നടത്തി; നടിയെയും പ്രതിയാക്കണം

അതിനിടെ മഞ്ജുള ദേവിയുടെ അച്ഛന്‍ ഗോവിന്ദരാജിനെ ഭീഷണിപ്പെടുത്തി. ഇതിന്റെ മനോവിഷമത്തില്‍ മകന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കാഞ്ചന ആരോപിക്കുന്നു എന്ന് Timesnow റിപ്പോർട്ട് ചെയ്യുന്നു. ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി മകന്‍റെ ഭാര്യവീട്ടുകാർക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ഗോവിന്ദരാജിന്‍റെ കുടുംബം രംഗത്തെത്തി. ഈ വിഷയം ഉന്നയിച്ച് അവർ കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി.

29-year-old man commits suicide as wife leaves him 3 days after marriage

You may also like

More in:India

Comments are closed.