India

പ്രവാസി ഇന്ത്യക്കാരുടെ വിമാന ടിക്കറ്റിന് ഇളവുകൾ ലഭിക്കില്ല; കാരണം വ്യക്തമാക്കി കേന്ദ്രമന്ത്രി.

airindia ticket fare for pravasi indians
airindia ticket fare for pravasi indians

പ്രവാസി ഇന്ത്യക്കാരുടെ വിമാന ടിക്കറ്റിന് അമിത നിരക്ക് ഇടാക്കുന്നതിനെ കുറിച്ച് വിശദീകരിച്ച് കേന്ദ്ര മന്ത്രി

ഡൽഹി: പ്രവാസി ഇന്ത്യക്കാരുടെ മടങ്ങിവരവിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി, എന്നാൽ മടങ്ങി വരവിനുള്ള വിമാന ചാർജ് അമിതമായി ഇടാക്കുന്നു. അതിനെ കുറിച്ച് പ്രതികരിക്കുകയാണ് കേന്ദ്ര മന്ത്രി. വാണിജ്യ ആവശ്യത്തിന്റെ അതെ നിരക്ക് എന്തിന് ഈടാക്കുന്നു ?

ഈ വിമാന സർവ്വീസും ഒരു വാണിജ്യ സർവ്വീസ് ആണ്. അതുകൊണ്ട് ഞങ്ങൾ സബ്‌സിഡി നിരക്കുകൾ നൽകില്ല. എയർ ഇന്ത്യ വിമാന സർവ്വീസിന് കേന്ദ്ര സർക്കാർ 500 കോടി മുതൽ 600 കോടി വരെ പ്രതിമാസം സബ്‌സിഡി നൽകുന്നുണ്ട്.

അതുകൊണ്ട് മാത്രമാണ് എയർ ഇന്ത്യ ഇപ്പോഴത്തെ പ്രതിസന്ധി തരണം ചെയ്തുപോകുന്നത്. കൂടാതെ മിക്ക വിമാന കമ്പനികളും ഒരുമിച്ചതും എയർ ഇന്ത്യയ്ക്ക് വൻ നഷ്ടം വരുത്തുന്നുണ്ട്.

Also Read | കൊറോണ വൈറസ്: സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 502 ആയി

പ്രവാസികളെ കൊണ്ട് വരാൻ ഇന്ത്യയിൽ നിന്നും വിമാനങ്ങൾ ആളില്ലാതെയാണ് പോകുന്നത്, അതുകൊണ്ട് ഒരാൾക്ക് 2 ടിക്കറ്റ് എടുക്കുന്നതിന് തുല്യമായ ചാർജ് ഈടാക്കേണ്ടി വരും.

ഈ വിമാന സർവീസ്, വിദേശ രാജ്യങ്ങളിൽ വീസ തീർന്നവർക്ക് വേണ്ടിയും, ജോലി നഷ്ട്ടപ്പെട്ട് മടങ്ങാൻ ആഗ്രയ്ക്കുന്നവർക്ക് വേണ്ടിയും, ആ രാജ്യങ്ങളിൽ കഷ്ടപ്പെടുന്നവർക്ക് വേണ്ടിയും മാത്രമാണ്. മന്ത്രി വ്യക്തമാക്കുന്നു.

Also Read | ശ്രീധന്യ ഇനി കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ; ആദിവാസി വിഭാഗത്തിൽ നിന്നും ആദ്യമായി സിവിൽ സർവ്വീസ് നേടിയ .


You may also like

air india one plane interior
India

എയർ ഇന്ത്യ വണിന്റെ രഹസ്യങ്ങൾ ചോർന്നു; ഗുരുതര വീഴ്ച

ഇന്ത്യൻ പ്രധാനമന്ത്രിയെയും പ്രസിഡന്റിനെയും മറ്റ് സംസ്ഥാന പ്രമുഖരെയും ഔദ്യോഗിക ചുമതലകൾക്കായി എത്തിക്കുന്ന എയർ ഇന്ത്യ വൺ വിമാനത്തിന്റെ ആകർഷകമായ ഇന്റീരിയർ ...
North Indian States Boycotts Chinese Goods This Diwali
India

ചൈനീസ് ഉത്പന്നങ്ങള്‍ ഉപേക്ഷിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍

ദീപാവലി ആഘോഷങ്ങള്‍ക്ക് ചൈനീസ് (Chinese) ഉത്പന്നങ്ങള്‍ ഉപേക്ഷിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. ചന്തകളിലും മാര്‍ക്കറ്റുകളിലും ചൈനീസ് ഉല്‍പ്പനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ വിസമ്മതിക്കുകയാണെന്ന് ...

More in:India

Comments are closed.