
Arnab Goswami Arrested by Mumbai Police | റിപ്പബ്ലിക് ടി.വി സി.ഇ.ഒയും, എഡിറ്റർ ഇൻ ചീഫുമായ അർണാബ് ഗോസ്വാമിയെ ആത്മഹത്യാ പ്രേരണക്കുറ്റവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റുചെയ്തു. മുംബൈയിലെ വസതിയിൽ എത്തിയ പൊലീസ് അർണാബിനെ ബലമായി അറസ്റ്റ് ചെയ്തത് റായിഗഡ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
2018 ലാണ് അർണാബിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തത്. അർണാബിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റള്ളതായും, അതുകൊണ്ട് അറസ്റ്റ് ചെയ്യണമെന്നും ഇന്നലെ കൊണ്ഗ്രെസ്സ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുംബൈ പൊലീസിന്റെ നടപടി.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് മുംബൈ പൊലീസ് അർണാബിന്റെ വീട്ടിലെത്തി, ഏഴ് മണിയോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എത്തി, പിന്നാലെ വീട്ടിലേക്ക് പ്രവേശിക്കുകയും അർണാബിനെ ബലമായി അറസ്റ്റ് ചെയ്തത് കൊണ്ടുപോകുകയുമായിരുന്നു. അർണാബിനെ കൈയേറ്റം ചെയ്തതായി റിപ്പബ്ലിക് ടി.വി ആരോപിച്ചു.