
Baby dies after TV fells on her head / വീട്ടിലെ വളർത്തു പൂച്ച അലമാരയുടെ മുകളിൽ നിന്നും ടിവി വെച്ച മേശയിലേക്ക് പൂച്ച ചാടിയപ്പോൾ ടിവി മറിഞ്ഞ് വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. ഈ സമയം താഴെ ഉറങ്ങിക്കിടക്കുകയായിരുന്നു കുഞ്ഞ്. ചെന്നൈ ഒട്ടേരി കന്നൂർ ഹൈറോഡിൽ മൊയ്തീൻ – രേഷ്മ ദമ്പതികളുടെ മകൾ നസിയ ഫാത്തിമയാണ് മരിച്ചത്.
Also Read | രാഗിണി ദ്വിവേദി രണ്ടാം പ്രതി; ഇനിയും ഉന്നതർ കുടുങ്ങും
കുഞ്ഞിന്റെ മുഖത്തേക്കാണ് ടിവി വീണത്. ശബ്ദം കേട്ട് ഓടിവന്ന മാതാവ് കാണുന്നത് രക്തം വാർന്നു കിടക്കുന്ന മകളയൊണ്. നാട്ടുകാർ ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.