India

ഇന്ത്യ-ചൈന അതിർത്തിയിലെ ബെയ്‌ലി പാലം ജനങ്ങൾ നോക്കിനിൽക്കെ തകർന്നു വീണു

Bailey-Bridge-Near-India-China-Border-collapsed
Bailey-Bridge-Near-India-China-Border-collapsed

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഇന്ത്യ-ചൈന അതിർത്തിയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ബെയ്‌ലി പാലം ജനങ്ങൾ നോക്കിനിൽക്കെ തകർന്നു വീണു. ഈ പാലത്തിലൂടെ ട്രക്ക് സഞ്ചരിക്കുമ്പോൾ ആണ് പാലം തകർന്ന് താഴേക്ക് പതിച്ചത്.

2009 ൽ ആണ് 40 അടി നീളമുള്ള ഈ പാലം നിർമ്മിച്ചത്. ട്രക്കിൽ ഉണ്ടായിരുന്ന ഡ്രൈവർക്കും മെഷീൻ ഓപ്പറേറ്ററിനും പരിക്കുകളോടെ രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികൾ പറയുന്നു. പാലത്തിന്റെ ഭാരം വഹിക്കാനുള്ള ശേഷി 18 ടൺ ആണ്. എന്നാൽ മെഷീന്റെയും ട്രക്കിന്റെയും ഭാരം 26 ടൺ ആയിരുന്നു.

Also Read / 100% പരീക്ഷിച്ച് വിജയിച്ചു എന്ന അവകാശത്തോടെ കൊറോണക്കെതിരായ മരുന്ന് അവതരിപ്പിച്ച് ബാബാ രാംദേവ്

ഇതോടെ ജോഹർ വാലിയിലെ 15 ഓളം അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. ട്രക്ക് ഡ്രൈവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.

Promoted: You may also like

Comments are closed.

You may also like

birds flu delhi maharashtra
India

പക്ഷികൾ ചത്തുവീഴുന്നു ഡൽഹിയിൽ ചിക്കൻ വിഭവങ്ങൾക്ക് നിരോധനം

മഹാരാഷ്ട്രയിലും ഡൽഹിയും പക്ഷിപ്പനി പടരുന്നു. മഹാരാഷ്ട്രയിൽ തിങ്കളാഴ്ച വരെ 2225 ലധികം പക്ഷികൾ കേന്ദ്രവടി എന്ന ഗ്രാമത്തിൽ ചത്തതായാണ് റിപ്പോർട്ട്. ...
narendra modi twitter account
India

ട്രംപ് പോയി; ട്വിറ്ററിൽ ഒന്നാമതെത്തി മോദി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ട്വിറ്ററിൽ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതോടെ ട്വിറ്ററില്‍ ഏറ്റവും അധികം ഫോളോവര്‍മാരുള്ള ലോക നേതാക്കളില്‍ നരേന്ദ്ര ...