
ന്യൂഡൽഹി: Central Govt Free Ration Scheme / കൊറോണവൈറസിൻറെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ നടപ്പിലാക്കിയ സൗജന്യ റേഷൻ പദ്ധതി നവംബർ മാസം വരെ നീട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.
ഒരു കുടുബത്തിലെ ഓരോ അംഗത്തിനും 5 കിലോ ഭക്ഷ്യധാന്യങ്ങൾ വീതം നവംബർ മാസം വരെ സൗജന്യമായി വിതരണം ചെയ്യും. 1.49 ലക്ഷം കോടി രൂപയാണ് ഈ പദ്ധതിക്ക് വേണ്ടി വരുന്നത്. 81 കോടി ജനങ്ങൾക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്ര വാർത്താവിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 7.4 കോടി സ്ത്രീകൾക്ക് സെപ്തംബർ വരെ മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ വിതരണം ചെയ്യാനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
