

ഡല്‍ഹി: കാര്‍ഷിക മേഖലക്ക് പ്രധാന്യം നൽകിയുള്ള സാമ്പത്തിക പാക്കേജിന്റെ മൂന്നാംഘട്ട പ്രഖ്യാപനവുമായി ധനമന്ത്രി നിര്‍മല സീതാരാമന്. 11 ഇന കര്‍മപദ്ധതിക്കാണ് സുപ്രധാനമായി ഈ പാക്കേജ് ഊന്നൽ നൽകുന്നത്. 8 എണ്ണം നിര്‍മാണം, കാര്‍ഷികം, ഗതാഗതം, വിതരണശൃംഘല തുടങ്ങിയ അടിസ്ഥാന മേഖലയ്ക്കും. 3 എണ്ണം ഭരണ നിര്വഹണത്തിനുവേണ്ടിയായിരിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിർഭർ ഭാരത് അഭയാൻ പദ്ധതിയുടെ മൂന്നാംഘട്ട സാമ്പത്തിക പാക്കേജ് വിവരങ്ങള്‍ വാര്‍ത്ത സമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു ധനമന്ത്രി നിർമല സീതാരാമൻ.
1 ലക്ഷം കോടി രൂപയുടെ പദ്ധതിയാണ് കാർഷിക മേഖലയ്ക്കായി നടപ്പാക്കുന്നത്. വിളകളുടെ സംഭരണം മെച്ചപ്പെടുത്താൻ ഈ തുക വിനയോഗിക്കും. ഭക്ഷ്യമേഖലയിലെ ചെറുകിട സംരംഭങ്ങള്‍ക്ക് വേണ്ടി 10,000 കോടി വിനയോഗിക്കും.
സുപ്രധാന പ്രഖ്യാപനങ്ങൾ:
ഭക്ഷ്യ സംസ്കരണ മേഖലയില്‍ 10,000 കോടി രൂപയുടെ സഹായം ലഭ്യമാക്കും.
ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് 5000 കോടി.
മത്സ്യത്തൊഴിലാളികള്‍ക്ക് 20,000 കോടി രൂപ.
9000 കോടി രൂപ മേഖലയിലെ ചെമ്മീന്‍ പാടങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് വിനയോഗിക്കും.
സ്ത്രീകളുടെ സംരംഭങ്ങള്‍ക്കും അസംഘടിത മേഖലക്കും മുന്‍തൂക്കം.
കാര്‍ഷികമേഖലയില്‍ കയറ്റുമതി പ്രോത്സാഹിക്കും.
മൃഗസംരക്ഷണത്തിനും പ്രധാന്യം നല്‍കും.