India

ഐ.സി.യു. യൂണിറ്റിലെ 99% ബെഡുകളിലും രോഗികൾ: മുംബൈ ഹോസ്പിറ്റലുകൾ ഇപ്പോൾ ചെയ്യുന്നത്…

coronavirus cases mumbai india 99 percentage icu beds full

മുംബൈ: കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച നഗരമായ മുംബൈയിൽ 99 ശതമാനം തീവ്രപരിചരണ യൂണിറ്റുകളും 94 ശതമാനം വെന്റിലേറ്ററുകളും ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇനി രോഗികളുടെ എണ്ണം വർദ്ധിക്കുകയോ മറ്റ് രോഗമുള്ളവർ ആശുപത്രികളിലേക്ക് എത്തുകയോ ചെയ്‌താൽ തീവ്രപരിചരണ വിഭാഗത്തിലും വെന്റിലേറ്ററിലും ഒഴിവില്ല എന്നതാണ് മുംബയിലെ ഇപ്പോഴത്തെ അവസ്ഥ.

Also Read > കൊറോണ വൈറസ് നിയന്ത്രണ വിധേയമാക്കാൻ പുതിയ മാർഗങ്ങളുമായി കേന്ദ്ര സർക്കാർ

മുംബൈയിലെ ആശുപത്രികളിൽ 1,181 ഐ.സി.യു. കിടക്കകളുണ്ട്. ഇതിൽ 1,167 എണ്ണത്തിൽ ഇപ്പോൾ രോഗികൾ ഉണ്ട്, പുതിയ രോഗികൾക്ക് 14 കിടക്കകൾ മാത്രം അവശേഷിക്കുന്നു.

530 വെന്റിലേറ്ററുകളിൽ 497 എണ്ണം ഉപയോഗത്തിലുണ്ട്, ലഭ്യമായ 5,260 ഓക്സിജൻ കിടക്കകളിൽ 3,986 ലും രോഗികൾ ഉള്ളതായി ബി.എം.സി.സാക്ഷ്യപ്പെടുത്തുന്നു.

Also Read > 10 ദിവസങ്ങൾ കൊണ്ട് ഒരു ലക്ഷം കോവിഡ് 19 കേസുകൾ: ഇന്ത്യയിൽ സമൂഹ വ്യാപനം ?

കേസുകളുടെ എണ്ണം വർദ്ധിച്ചതോടെ സർക്കാരും ആരോഗ്യ പ്രവർത്തകരും ആശങ്കയിൽ ആണ്. ഇനി ഗുരുതരമായ രോഗലക്ഷണമുള്ള രോഗികളെ മാത്രം ആശുപത്രികളിൽ പ്രവേശിപ്പിച്ചാൽ മതിയെന്ന് മുംബൈ ആശുപത്രികൾക്ക് അധികൃതർ നിർദേശം നൽകിയിട്ടുണ്ടെന്ന് സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു.

രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മെഡിക്കൽ ഇൻഫ്രാസ്ട്രക്ചർ വർദ്ധിപ്പിക്കുകയാണ് ഇപ്പോൾ മുംബൈ ചെയ്യുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ വർദ്ധിപ്പിച്ചിട്ടുണ്ട്.

You may also like

More in:India

Comments are closed.