India

കൊറോണ വൈറസ്: ഡൽഹിയിൽ COVID-19 ൻ്റെ സമൂഹവ്യാപനം വ്യാപനം ? ആരോഗ്യമന്ത്രി

coronavirus-delhi-india-commnity-spread-

ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,987 പുതിയ COVID-19 കേസുകളും 331 മരണങ്ങളും ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 2,66,598 ആയി. നിലവിൽ 1,29,917 പേരാണ് ചികിത്സയിൽ ഉള്ളത്. 1,29,215 പേരെ ചികിത്സിച്ച് ഭേദമാക്കി. മരണസംഖ്യ 7,466 ആയി.

മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ രോഗം ഭേദമാകുന്നവരുടെ എണ്ണം വളരെ കൂടുതൽ ആണ്. പക്ഷെ ഓരോ ദിവസവും രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. സമൂഹവ്യാപനം ഇല്ല എന്ന് കേന്ദ്രസർക്കാർ പറയുമ്പോഴും. ഡൽഹിയിൽ സമൂഹവ്യാപനം ഉണ്ടായതായി ഡൽഹി ആരോഗ്യമന്ത്രി വ്യക്തമാക്കി.

ഡൽഹിയിൽ കോവിഡ് സാമൂഹ്യ വ്യാപനം സംഭവിച്ചതായി എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ പറഞ്ഞിട്ടുണ്ടെന്നും എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രമാണ് പ്രഖ്യാപനം നടത്തേണ്ടതെന്നും സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ദ്ര.

Also Read | മറ്റുള്ള സംസ്ഥാനങ്ങൾ അൺലോക്കിലേക്ക്: 2 ആഴ്ച്ച സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ഒരു സംസ്ഥാനം

സാമൂഹ്യ വ്യാപനം സംഭവിച്ചതായാണ് ഡോ. ഗുലേറിയ പറയുന്നത്. കേന്ദ്രം അത് അംഗീകരിച്ചിട്ടില്ല. സാമൂഹ്യ വ്യാപനം എന്നത് ഒരു സാങ്കേതിക പദമാണ്. അതിന്റെ നിർവചനം കേന്ദ്ര സർക്കാർ അംഗീകരിക്കുന്നുണ്ടോ എന്നതു പ്രധാനമാണ്. പകർച്ച വ്യാധികളെക്കുറിച്ചുള്ള പഠനത്തിൽ നാലു ഘട്ടത്തിലുള്ള വ്യാപനമാണുള്ളത്. സാമൂഹ്യ വ്യാപനം അതിൽ മൂന്നാമത്തേതാണ്.

You may also like

sona-malayalam-actress-new-video talks
Kerala

ആ സിനിമയ്ക്കു ശേഷം സ്കൂളിൽ പോയിട്ടില്ല, വിഡിയോ ചെയ്തത് സമ്മർദം താങ്ങാതെ…

14-ാം വയസില്‍ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍ നിറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നിയമ വിദ്യാര്‍ത്ഥിനിയായ സോന എം ...

More in:India

Comments are closed.