
ന്യൂഡൽഹി: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 13,586 പേർക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ഒരുദിവസത്തെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 3.80ലക്ഷം കടന്നു.
ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് 3,80,532 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന ഒറ്റദിവസകണക്കാണിത്. 336 മരണങ്ങൾ ആണ് 24 മണിക്കൂറിനിടെ സംഭവിച്ചത് ഇതോടെ മരണസംഖ്യ 12,573 ആയും ഉയർന്നു.
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് 2,04,711 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 1,63,248 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. രാജ്യത്ത് കോവിഡ് കേസുകളിൽ മൂന്നിലൊന്നും മഹാരാഷ്ട്രയിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
1,20,504 കോവിഡ് കേസുകളാണ് മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചത്. 5751 മരണങ്ങളും സംഭവിച്ചു. പ്രതിസന്ധി രൂക്ഷമായ രാജ്യതലസ്ഥാനത്തും രോഗബാധിതരുടെ എണ്ണം അൻപതിനായിരത്തോടക്കുകയാണ്. 49979 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1969 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.