
ന്യൂഡൽഹി: Coronavirus India jump highest single day spike / കഴിഞ്ഞ 24 മണിക്കൂറിനിടെ 24,879 പേർക്കു കൂടി രോഗം സ്ഥീരീകരിച്ചതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഒരു ദിവസത്തെ ഏറ്റവും വലിയ വർധനയായി.
ഇതുവരെ 7,67,296 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 487 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ഇതോടെ ഇതുവരെ മരിച്ചവരുടെ എണ്ണം 21,129 ആയി. നിലവിൽ 2,69,789 പേർ ചികിത്സയിലാണ്. ഇതുവരെ 4,76,378 പേർ രോഗമുക്തരായി.
Also Read / Coronavirus will Exist Long time | കോവിഡ് ദീർഘകാലം ഇവിടെ നിലനിൽക്കും; കാരണമിതാണ്
ഏറ്റവും കൂടുതൽ കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുള്ള മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 2,23,724 ആയി. ഇതുവരെ മരിച്ചവരുടെ എണ്ണം 9,448.
രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ ആകെ 1,22,350 കേസുകളും 1,700 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1,04,864 കേസുകളുള്ള ഡൽഹിയാണ് രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത്. സംസ്ഥാനത്ത് ആകെ 3,213 പേർ മരിച്ചു.
