India

കൊറോണ വൈറസ്: ഏഷ്യയിൽ ഇന്ത്യ ഒന്നാമത്

kerala-coronavirus-updates-live-news-today-sunday

ന്യൂഡൽഹി: രാജ്യത്ത്‌ കോവിഡ്‌ മരണം ഒമ്പതിനായിരം കടന്നു. മൂന്ന്‌ ദിവസത്തിനിടെ ആയിരം പേർ മരിച്ചു. കഴിഞ്ഞ 4 ദിവസമായി 300 ലധികം പേരാണ് പ്രതിദിനം മരിക്കുന്നത്. കോവിഡ് മരണത്തില്‍ ഇന്ത്യ ഏഷ്യൻ രാജ്യങ്ങളിൽ ഒന്നാമതും ലോകത്ത് ഒമ്പതാം സ്ഥാനത്തുമാണ്. 11000 ലധികം രോഗികൾ ആണ് തുടർച്ചയായി നാലാം ദിവസവും.

ഗുജറാത്തിൽ 33 മരണവും 517 രോ​ഗികളും. ആകെ മരണം 1449, രോ​ഗികള്‍ 23000 കടന്നു. ഗോവയിൽ ആകെ രോ​ഗികള്‍ 500. ത്രിപുരയിൽ രോഗികൾ ആയിരം കടന്നു.

തമിഴ്‌നാട്ടിൽ 30 മരണം,1989 രോ​ഗികള്‍. ആകെ മരണം 397,രോ​ഗികള്‍ 42687.

Also Read > ഐ.സി.യു. യൂണിറ്റിലെ 99% ബെഡുകളിലും രോഗികൾ: മുംബൈ ഹോസ്പിറ്റലുകൾ ഇപ്പോൾ ചെയ്യുന്നത്…

മഹാരാഷ്ട്രയിൽ നാലുദിവസത്തിനിടെ 14000 ത്തോളം രോ​ഗികള്‍. ശനിയാഴ്‌ച 126 മരണം, 3427 രോ​ഗികള്‍. ആകെ മരണം 2111, രോ​ഗികള്‍ 104568. മുംബൈയിൽ ഒറ്റദിനം 69 മരണം. ആകെ രോ​ഗികള്‍ 56000 കടന്നു. ആകെ മരണം 2111.

You may also like

More in:India

Comments are closed.