India

ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് | Coronavirus India Third Position in the World

coronavirus-covid-malayalam-news

Coronavirus India Third Position in the World / ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്. 24 മണിക്കൂറിനിടെ 32,695 പോസിറ്റീവ് കേസുകളും 606 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 968,876 ഉം, മരണം 24,915 ആയി.

24 മണിക്കൂറിനിടെ 20,782 പേർ രോഗമുക്തരായി. രോഗമുക്തി നേടിയവരുടെ എണ്ണം 612,814 ഉം, ചികിത്സയിലുള്ളവരുടെ എണ്ണം 331,146 ആണ്. രോഗമുക്തി നേടുന്നവരുടെ നിരക്ക് 63.25 ശതമാനമായി ഉയർന്നു.

പുതിയ കേസുകളുടെ 60.33 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 19,726 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് പ്രതിദിന കേസുകൾ 32000 കടന്നത് വലിയ ആശങ്കയാണ് ജനങ്ങൾക്ക് നൽകുന്നത്.

24 മണിക്കൂറിനിടെ 326,826 സാമ്പിളുകൾ പരിശോധിച്ചുവെന്ന് ഐസിഎംആർ അറിയിച്ചു. ഇതുവരെ ശേഖരിച്ച സാമ്പിളുകളുടെ എണ്ണം ആകെ 1,27,39,490 ആയെന്നും ഐസിഎംആർ പറയുന്നു.

You may also like

More in:India

Comments are closed.