
ന്യൂഡൽഹി: പ്രതീക്ഷിച്ചതുപോലെ, ബുധനാഴ്ച ഡൽഹി മുംബൈയെ മറികടന്ന് രാജ്യത്ത് ഏറ്റവുമധികം കൊറോണ വൈറസ് കേസുകളുള്ള നഗരമായി മാറി. ഡൽഹിയിൽ നിലവിൽ 70,000 കേസുകളുണ്ട്, ഇതിൽ 40,000 കേസുകൾ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ചെയ്തതാണ്.
എന്നാൽ ഈ സാഹചര്യം അധികനാൾ തുടരാൻ സാധ്യത ഇല്ല, നേരത്തെ ടെസ്റ്റുകളുടെ എണ്ണം വളരെ കുറവായിരുന്നു, എന്നാൽ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചതും, അരമണിക്കൂറിൽ റിസൾട്ട് ലഭിക്കുന്ന റാപ്പിട്ട് ആന്റിജൻ ടെസ്റ്റുകൾ വർധിപ്പിച്ചതുമാണ് കോവിഡ് രോഗികളുടെ എണ്ണം വളരെ വേഗത്തിൽ വർധിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഡൽഹിയിലെ ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം അയ്യായിരത്തിൽ നിന്ന് ഏഴായിരമായി ഉയർന്ന് ബുധനാഴ്ച 20,000 ആയി.
Also Read / കൊറോണവൈറസ് ഇന്ത്യ: 24 മണിക്കൂറിനുള്ളിൽ 418 മരണങ്ങളും 16,922 കേസുകളും
മഹാരാഷ്ട്രയിൽ 1,42,900 കേസുകളും ഡൽഹിയിൽ 70,390 ഉം തമിഴ്നാട്ടിൽ 67,468 ഉം കേസുകളും റിപ്പോർട്ട് ചെയ്തു. ഗുജറാത്തിൽ 28,943, ഉത്തർപ്രദേശ് 19,557, രാജസ്ഥാനിൽ 16,009 കേസുകളും റിപ്പോർട്ട് ചെയ്തു.
മഹാരാഷ്ട്രയിൽ 6,739 പേർ മരണപെട്ടപ്പോൾ ഡൽഹിയിൽ 2,365 ഉം ഗുജറാത്തിൽ 1,735 ഉം പേരാണ് മരിച്ചത്.