India

കൊറോണ വൈറസ് നിയന്ത്രണ വിധേയമാക്കാൻ പുതിയ മാർഗങ്ങളുമായി കേന്ദ്ര സർക്കാർ

coronavirus-spread-central-govt-new-way-control-covid

ഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും വർധിക്കുന്ന സാഹചര്യത്തിൽ വൈറസ് വ്യാപനം നിയന്ത്രണത്തിൽ ആക്കുന്ന നടപടികളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് പ്രതിരോധത്തിനായി വിദഗ്ധ സമിതിയെ നിയോഗിച്ചു.

ഡല്‍ഹി ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. ഇനി എല്ലാ സംസ്ഥാനങ്ങളും വിദഗ്‌ധ സമിതിയുമായി ആശയവിനിമയം നടത്തണം.

എല്ലാ സംസ്ഥാനങ്ങൾക്കും, കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ആരോഗ്യമന്ത്രാലയം ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചിരിക്കുകയാണ്. ഇതിനായി നോഡല്‍ ഓഫീസറെ നിയമിക്കണമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി പ്രീതി സുഡാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

Also Read > 10 ദിവസങ്ങൾ കൊണ്ട് ഒരു ലക്ഷം കോവിഡ് 19 കേസുകൾ: ഇന്ത്യയിൽ സമൂഹ വ്യാപനം ?

നോഡല്‍ ഓഫീസര്‍ വിദഗ്ധ സമിതിയുമായി ബന്ധപ്പെട്ട് ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ചികില്‍സയില്‍ സഹായം ഉറപ്പാക്കണം. ഇതിനായി ഹെല്‍പ്പ് ലൈന്‍ സംവിധാനവും കേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്. പൊതുമേഖലാസ്ഥാപനങ്ങളുടെ കീഴിലുള്ള ആശുപത്രികളും ഹെല്‍പ്പ്‌ലൈന്‍ സംവിധാനത്തിന് കീഴില്‍ വരും.

You may also like

More in:India

Comments are closed.