India

24 മണിക്കൂറിനിടെ 161 പുതിയ കൊറോണ വൈറസ് കേസുകൾ; തമിഴ്‌നാട് പ്രതിസന്ധിയിൽ

coronavirus tamilnadu new updates
coronavirus tamilnadu new updates 1

24 മണിക്കൂറിനിടെ 161 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ തമിഴ്‌നാട് വൻ പ്രതിസന്ധി നേരിടുകയാണ്. 200 ഓളം പേർക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് കണ്ടെത്താനും കഴിഞ്ഞിട്ടില്ല.

ഒരു ദിവസത്തെ ഏറ്റവും കൂടുതൽ രോഗബാധിതരാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്, ഇതോടെ രോഗബാധിതരുടെ എണ്ണം 2,323 ആയി.

തുടർച്ചയായ മൂന്നാം ദിവസവും 100 ൽ അധികം കേസുകൾ ആണ് തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്.

11 ജില്ലകളിൽ നിന്നുള്ള 161 പോസിറ്റീവ് കേസുകളിൽ 138 എണ്ണവും ചെന്നൈയിൽ ആണ്. ചെന്നൈയിൽ മാത്രം ഇപ്പോൾ 906 കൊറോണവൈറസ് രോഗികൾ ഉണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വ്യാഴാഴ്ച പോസിറ്റീവ് ആയവരിൽ 2 മാസം പ്രായം ആയ കുഞ്ഞും ഉൾപ്പെടുന്നു.

കൊറോണ ബാധിച്ചവരിൽ 0-12 വയസിനും ഇടയിൽ ഉള്ള കുട്ടികളുടെഎണ്ണം 142 ആണെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ് പറയുന്നു. 27 പേർ ഇതുവരെ മരണപ്പെട്ടു, വ്യാഴാഴ്ച പുതിയ മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

സംസ്ഥാനത്ത് ഇന്ന് രണ്ടുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സാമൂഹിക അകലവും നിയമങ്ങളും പാലിച്ചില്ലെങ്കിൽ മൂന്ന് മാസത്തേയ്ക് ബിസിനസ് സ്ഥാപനങ്ങൾ അടച്ചിടുമെന്ന് ചെന്നൈ കോർപറേഷൻ ജനങ്ങൾക്കും, ബിസിനസ്സ് സ്ഥാപനങ്ങൾക്കും മുന്നറിയിപ്പ് നൽകി.

You may also like

More in:India

Comments are closed.