
Coronavirus Updates Unlock 2.0 / New Delhi: ഇന്ത്യ തുടർച്ചയായി രണ്ടാം ദിവസവും 19,000 പുതിയ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തു. ഇതോടെ ഇന്ത്യയിലെ കൊറോണ വൈറസ് കേസുകൾ 5.5 ലക്ഷം കടന്നു. എന്നാൽ കോവിഡ് കേസുകൾ വർദ്ധിക്കുമ്പോഴും രണ്ടാം ഘട്ട അൺലോക്കിന് തയ്യാറെടുക്കുകയാണ് രാജ്യം.
കണ്ടെയ്ൻമെൻറ് സോണുകളിൽ ലോക്ക് ഡൗൺ തുടരുമ്പോൾ, മറ്റ് പ്രദേശങ്ങളിൽ നിലവിൽ ഉള്ള രാത്രിയിലെ യാത്രാ നിയന്ത്രണം, രാത്രിയിൽ ഷോപ്പുകൾക്കുള്ള നിയന്ത്രണം എന്നിവയ്ക്ക് ചില ഇളവുകൾ ഉണ്ടാകും.
എന്നാൽ സ്കൂളുകളും കോളേജുകളും തുറക്കുന്നത്, സിനിമാ ഹാളുകൾ, ജിംനേഷ്യം, നീന്തൽക്കുളങ്ങൾ, ബാറുകൾ, അസംബ്ലി ഹാളുകൾ, മെട്രോ സേവനങ്ങൾ എന്നിവ പോലുള്ള ഇനിയും അടഞ്ഞു കിടക്കും.
Also Read / Maharashtra Extended Lockdown | മഹാരാഷ്ട്രയിൽ ജൂലൈ 31 വരെ ലോക്ക്ഡൗൺ നീട്ടി
470 ൽ കൂടുതൽ കണ്ടെയ്ൻമെൻറ് സോണുകളാണ് ദേശീയ തലസ്ഥാനമായ ഡൽഹിയിൽ ഉള്ളത്. അതിനാൽ അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കൂ. കൂടാതെ, മഹാരാഷ്ട്ര, തമിഴ്നാട്, ബംഗാൾ, അസം എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ പിൻവലിക്കില്ല എന്ന് പ്രഖ്യാപിച്ചു. ജൂൺ 30 ന് ശേഷവും ഇവിടങ്ങളിൽ ലോക്ക് ഡൗൺ തുടരും.