India

Coronavirus will Exist Long time | കോവിഡ് ദീർഘകാലം ഇവിടെ നിലനിൽക്കും; കാരണമിതാണ്

Coronavirus-will-Exist-Long-time

Coronavirus will Exist Long time / രാജ്യത്ത് കൊറോണവൈറസ് കേസുകളുടെ എണ്ണം 6 ലക്ഷത്തിൽ നിന്നും 7 ലക്ഷ്യത്തിലേക്ക് എത്തിയത് വെറും നാല് ദിവസങ്ങൾ കൊണ്ട്.

രാജ്യത്തുടനീളം 4,39,948 രോഗികൾ സുഖം പ്രാപിച്ചു. രോഗമുക്തി നേടുന്നവരുടെ നിരക്ക് 61.13 ശതമാനമായി. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്, തമിഴ്‌നാട്, ഡൽഹി, ഗുജറാത്ത്, ഉത്തർപ്രദേശ്, തെലങ്കാന, കർണാടക എന്നിവയാണ് രോഗബാധിതർ കൂടുതൽ ഉള്ള മറ്റ് പ്രദേശങ്ങൾ.

ഇന്ത്യയിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണം തിങ്കളാഴ്ച ഏഴ് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 22,252 കേസുകളും 467 മരണങ്ങളും സംഭവിച്ചു. രാജ്യത്തെ മൊത്തം കേസുകൾ 7,19,665 ആയും മരണസംഖ്യ 20,160 ആയും വർധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

Also Read / Arya 1 – Indian Made LED TV | ടെലിവിഷൻ രംഗത്ത് അതിശയിപ്പിക്കുന്ന ഫീച്ചേഴ്‌സുമായി ഇന്ത്യൻ നിർമ്മിത ഹൈബ്രിഡ് സ്മാർട്ട് ടിവി

രോഗബാധിതരുടെ എണ്ണത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്, കഴിഞ്ഞ ദിവസങ്ങളിൽ ഒരു കൂട്ടം ശാസ്ത്രജ്ഞർ പറഞ്ഞതുപോലെ, ഈ രോഗം വായുവിലൂടെ പകരാമെന്നതിന് ധാരാളം തെളിവുകൾ കിട്ടിയതായി വിദഗ്‌ധർ പറയുന്നു, അതുകൊണ്ട് ഈ രോഗം ഇനിയും ദീർഘകാലം ഇവിടെ കാണും എന്നാണ് വിലയിരുത്തൽ.

You may also like

air india one plane interior
India

എയർ ഇന്ത്യ വണിന്റെ രഹസ്യങ്ങൾ ചോർന്നു; ഗുരുതര വീഴ്ച

ഇന്ത്യൻ പ്രധാനമന്ത്രിയെയും പ്രസിഡന്റിനെയും മറ്റ് സംസ്ഥാന പ്രമുഖരെയും ഔദ്യോഗിക ചുമതലകൾക്കായി എത്തിക്കുന്ന എയർ ഇന്ത്യ വൺ വിമാനത്തിന്റെ ആകർഷകമായ ഇന്റീരിയർ ...
North Indian States Boycotts Chinese Goods This Diwali
India

ചൈനീസ് ഉത്പന്നങ്ങള്‍ ഉപേക്ഷിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍

ദീപാവലി ആഘോഷങ്ങള്‍ക്ക് ചൈനീസ് (Chinese) ഉത്പന്നങ്ങള്‍ ഉപേക്ഷിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. ചന്തകളിലും മാര്‍ക്കറ്റുകളിലും ചൈനീസ് ഉല്‍പ്പനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ വിസമ്മതിക്കുകയാണെന്ന് ...

More in:India

Comments are closed.