India

10 ദിവസങ്ങൾ കൊണ്ട് ഒരു ലക്ഷം കോവിഡ് 19 കേസുകൾ: ഇന്ത്യയിൽ സമൂഹ വ്യാപനം ?

covid-19 india 1 lakhs news coronavirus cases within 10 days

ഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് രോഗികളുടെ 3 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,000 ൽ അധികം ആളുകൾക്ക് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയുടെ കോവിഡ് -19 കേസുകളുടെ എണ്ണം 308,993 ആയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 389 പേർ മരിച്ചു, മരണസംഖ്യ ഇന്ത്യയിൽ 8,886 ആയി. കഴിഞ്ഞ വെള്ളിയാഴ്ച ഡൽഹിയിൽ 129 പേർ മരിച്ചു.

വെറും 10 ദിവസങ്ങൾ കൊണ്ടാണ് ഇന്ത്യയിൽ 1 ലക്ഷം കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ജൂൺ ഒന്നിന് 2 ലക്ഷം കൊറോണ വൈറസ് കേസുകൾ ആയിരുന്നു. മഹാരാഷ്ട്രയിൽ മാത്രം ഒരു ലക്ഷത്തിലധികം കൊറോണ വൈറസ് കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ COVID-19 കേസുകളുടെ മൂന്നിൽ ഒന്ന് മഹാരാഷ്ട്രയിൽ ആണ്.

Also Read | കൊറോണ വൈറസ് നിയന്ത്രണ വിധേയമാക്കാൻ പുതിയ മാർഗങ്ങളുമായി കേന്ദ്ര സർക്കാർ

നിലവിൽ രാജ്യത്ത് 145,779 സജീവ കൊറോണ വൈറസ് കേസുകളാണുള്ളത്. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 1.5 ലക്ഷത്തിലധികം പേർ രോഗമുക്തരായി.

കൊറോണവൈറസ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങൾ ഇന്ത്യ ഇപ്പോൾ നാലാം സ്ഥാനത്താണ്, വെള്ളിയാഴ്ച യു.കെ. യെ ഇന്ത്യ മറികടന്നാണ് നാലാമതായത്, 45 ദിവസത്തോളം നീണ്ട രാജ്യവ്യാപക ലോക്ക് ഡൗൺ ഉണ്ടായിരുന്നിട്ടും കേസുകൾ ക്രമാനുഗതമായി വർദ്ധിക്കുന്നു.

You may also like

More in:India

Comments are closed.