

മുംബൈ: മഹാരാഷ്ട്രയില്‍ 1000 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇപ്പോൾ 851 പേര് ചികിത്സയിലാണ്. 142 പേര് ഇതുവരെ രോഗമുക്തി നേടി. 8 പോലീസുകാര്‍ കോവിഡ് ബാധിച്ച് മരിച്ചു.
Also Read | സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഹോട്ട്സ്പോട്ടുകൾ കുറഞ്ഞു
മഹാരാഷ്ട്രയില്‍ കൊറോണവൈറസ് രോഗികളുടെ എണ്ണം 25 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 1495 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഒരു ദിവസം ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ ഇന്നലെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
25,922 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.ഇതുവരെ 975 പേര് മരിച്ചു. രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും ഓരോ ദിവസവും വർധിക്കുന്നു.
Also Read | സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കൂടി; ഇന്നത്തെ വില എത്രയെന്നറിയാം
മുംബൈയില്‍ 15747 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 596 ആയി ഉയര്‍ന്നു. ഏഷ്യയിലെ ഏറ്റവും വലിയ കോളനിയായ ധാരാവിയില്‍ 66 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 1000 കടന്നു.