
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം അഞ്ചുലക്ഷം കടന്നു. പ്രതിദിന രോഗികളുടെ എണ്ണത്തിലും മരണത്തിലും ഇന്ത്യക്കു മുന്നിൽ അമേരിക്കയും ബ്രസീലും മാത്രം.
മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ രോഗികളില്‍ 60 ശതമാനവും. ഒന്നര ലക്ഷത്തിലധികം രോഗികള്‍ മഹാരാഷ്ട്രയിലാണ്. തമിഴ്നാട്ടിലും ഡൽഹിയിലുമായി ഏകദേശം ഒന്നര ലക്ഷത്തിൽ അധികം രോഗികൾ ഉണ്ട്.
Also Read / Covid Cases India / ഏറ്റവും കൂടുതൽ കൊറോണവൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളുടെ ലിസ്റ്റിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18203 പേർക്ക് രോഗം സ്ഥിരീകരിച്ചു. 407മരണവും റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനുള്ളിൽ 13940 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 58.24 ശതമാനമായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.