
ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണം 4,73,105 ആയി ഉയർന്നു. മരണസംഖ്യ 14,894 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 418 മരണങ്ങളും 16,922 കേസുകളും റിപ്പോർട്ട് ചെയ്തു.
എന്നാൽ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,012 കോവിഡ് -19 രോഗികൾക്ക് രോഗം ഭേദമായി. ഇതുവരെ 2,71,696 പേർ രോഗമുക്തി നേടി. നിലവിൽ 1,86,514 പേരാണ് ചികിത്സയിൽ ഉള്ളത്.
Also Read / 250 കുടുംബങ്ങൾക്ക് ഓക്സിജൻ സിലിണ്ടർ വിതരണം ചെയ്യാൻ സ്വന്തം എസ്.യു.വി. കാർ വിറ്റ വ്യക്തി
രാജ്യത്തെ കോവിഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിച്ചു. ഇപ്പോൾ 1000 ടെസ്റ്റിംഗ് ലബോറട്ടറികൾ ഇന്ത്യയിൽ ഉണ്ട്. 1,000 ടെസ്റ്റിംഗ് ലബോറട്ടറികളിൽ 730 എണ്ണം സർക്കാർ സജ്ജീകരണത്തിലും 270 സ്വകാര്യ മേഖലയിലുമാണ്.