crude oil price hiking continuosly india kerala
India

തുടര്‍ച്ചയായി നാലാമത്തെ ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു.

തിരുവനന്തപുരം: തുടര്‍ച്ചയായി നാലാമത്തെ ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 40 പൈസയും ഡീസല്‍ 45 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ പെട്രോള്‍ വില തിരുവനന്തപുരത്ത് 75.12 രൂപയും, ഡീസൽ 69.28 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 73.56 രൂപയും, ഡീസൽ 67.28 രൂപയുമായി. നാലുദിവസത്തിനുള്ളിൽ പെട്രോളിന് 2.14 രൂപയും ഡീസലിന് 2.23 രൂപയുമാണ് വര്‍ധിച്ചത്.

82 ദിവസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് വിലകൂട്ടാന്‍ തുടങ്ങിയത്. ഏപ്രിലില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 16 ഡോളറിലെത്തിയിട്ടും വില കുറഞ്ഞില്ല. എന്നാൽ എണ്ണ വില വർധിക്കാൻ തുടങ്ങിയതോടെ പെട്രോളിനും ഡീസലിനും വില വര്ധിക്കുവാൻ തുടങ്ങി.

ലോക്ക് ഡൗൺ സമയത്ത് റോഡ് സെസും എക്സൈസ് തീരുവയുമായി പെട്രോളിന് പത്തുരൂപയും ഡീസലിന് 13 രൂപയും കേന്ദ്രം വര്‍ധിപ്പിച്ചിരുന്നു, മാത്രമല്ല വാഹനങ്ങൾ നിരത്തുകളിൽ കൂടിയതോടെ പ്രതിദിന ഇന്ധന വിലനിര്‍ണയം പുനഃസ്ഥാപിച്ചു.

You may also like

More in:India

Comments are closed.