
മുംബൈ: നിസർഗ ചുഴലിക്കാറ്റ് മുംബൈ നഗരത്തിൽ എത്തി. ഉച്ചയ്ക്ക് 12.30 മുതൽ ശക്തമായ കാറ്റ് വീശിയടിക്കുവാൻ തുടങ്ങി. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ ആണ് ചുഴലിക്കാറ്റ് വീശിയടിക്കുന്നത്. ഇത് 3 മണിക്കൂർ വരെ നീണ്ടനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റ് കര തൊടാൻ തുടങ്ങിയതോടെ റായ്ഗഢ് ജില്ലയിൽ ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. മരങ്ങൾ കടപുഴകി വീണു. വൈദ്യുതലൈനുകളും പോസ്റ്റുകളും പൊട്ടി വീണു.
ചുഴലിക്കൊടുങ്കാറ്റ് ഇപ്പോൾ മുംബൈ തീരത്ത് നിന്നും 95 കിലോമീറ്റർ അകലെയാണ്, ഗുജറാത്തിലെ സൂററ്റിൽ നിന്നും 325 കിലോമീറ്റർ അകലെയും. അടുത്ത 2 മണിക്കൂറിനുള്ള മുബൈ. റായ്ഗഡ്, പൽഘർ ജില്ലകളിൽ ശക്തമായ മഴയും കൊടുംകാറ്റും ഉണ്ടാകും. ഏകദേശം 10,000 ത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു.
Also Read | നിസാർഗ: തെക്ക് കിഴക്കൻ അറബിക്കടലിലെ തീവ്രന്യൂനമർദം; യെല്ലോ അലേർട്ട്, മുന്നറിയിപ്പ് !!
മണിക്കൂറിൽ 110 കിലോമീറ്ററാണ് ചുഴലിക്കാറ്റിന്റെ വേഗത. രണ്ടാഴ്ചയ്ക്കിടെ ഇന്ത്യയിൽ ആഞ്ഞടിക്കുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ്. ഒരു നൂറ്റാണ്ട് കാലത്ത് മുംബൈ നഗരത്തിൽ ആഞ്ഞടിക്കുന്ന ആദ്യത്തെ ചുഴലിക്കാറ്റും. 129 വർഷങ്ങൾക്ക് ശേഷമാണ് ഒരു ചുഴലിക്കാറ്റ് മുംബൈ തീരത്തേക്ക് എത്തുന്നത്. കേരളത്തിൽ പരക്കെ മഴ ലഭിക്കും. ഗോവ ,മഹാരാഷ്ട്ര ,ഗുജറാത്ത് തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിൽ പരക്കെ മഴ ലഭിക്കും. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.