
Father in Law forbids sexual intercourse with husband / ഭർത്താവുമായി ലംഗിക ബന്ധം വിലക്കിയതിനെ തുടർന്ന് ഗുജറാത്ത്, വഡോദര ഗാന്ധിനഗർ സ്വദേശി ഭർത്തൃപിതാവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചു.
43 കാരിയായ സ്ത്രീയുടെ ശരീരത്തിൽ ആത്മാവ് കൂടിയിട്ടുണ്ടെന്നും ഭർത്താവുമായി ലംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ആ ബാധ തന്റെ മകന്റെ ദേഹത്തിലും പ്രവേശിക്കും എന്ന കാരണം പറഞ്ഞാണ് ഭർതൃപിതാവ് വിലക്കിയത്. എതിർത്തപ്പോൾ ശാരീരിക, മാനസിക പീഡനം ഏൽക്കേണ്ടി വന്നുവെന്ഉം പരാതിയിൽ പറയുന്നു.
“എന്റെ ശരീരത്തിൽ പ്രേതബാധയുണ്ടെന്നാണ് ഭർത്താവിന്റെ അച്ഛൻ വിശ്വസിക്കുന്നത്.. ഞാൻ അയാളുടെ മകനുമായി ശാരീരിക ബന്ധം പുലര്‍ത്തിയാൽ ആ ആത്മാവ് മകന്റെ ശരീരത്തിലേക്ക് പ്രവേശിക്കുമെന്നും അയാൾ പറയുന്നു. ഇതിനെ ഞാൻ എതിർപ്പോൾ ഭർത്താവും വീട്ടുകാരും ചേർന്ന് മാനസികമായും ശാരീരികമായും പീഡിപ്പിച്ചു” – അവർ പറയുന്നു.
ഇതിനൊപ്പം ഭർത്തൃപിതാവിനെതിരെയും ഇവർ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചിട്ടുണ്ട്. താൻ ഒറ്റയ്ക്കാകുന്ന സമയങ്ങളിൽ തന്നെ ലൈംഗികമായി ഉപദ്രവിക്കാൻ ഭർത്തൃമാതാവ് അവരുടെ ഭർത്താവിനെ നിർബന്ധിക്കാറുണ്ടെന്നാണ് ആരോപണം. .