India

കോവിഡ് ആരോപിച്ച് 19 കാരിയെ ബസിൽ നിന്നും പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു കൊന്നു | Girl thrown out of bus over Covid suspicion

delhi girl thrown out of bus over covid suspcion

Delhi Girl thrown out of bus over Covid suspicion / ജൂൺ 15 ന് ഡൽഹിയിൽ നിന്ന് യു.പിയിലെ ഷിക്കോഹാബാദിലേക്കുള്ള ബസ് യാത്രയിൽ 19 വയസായ അൻഷിക യാദവ് എന്ന പെൺകുട്ടിയെ യമുന എക്സ്പ്രസ് ഹൈവേയിൽ വെച്ച് ഡ്രൈവറും കണ്ടക്ടറും വലിച്ചിഴച്ച് പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു. അരമണിക്കൂറിന് ശേഷം പെൺകുട്ടി റോഡിൽ വച്ച് തന്നെ മരിച്ചു.

പെൺകുട്ടി അമ്മയോടൊപ്പം ആണ് യാത്ര ചെയ്തിരുന്നത്, എന്നാൽ അടുത്തിരുന്ന വ്യക്തി പെൺകുട്ടി കൊറോണയുടെ ലക്ഷങ്ങൾ കാണിക്കുന്നുവെന്ന് ആരോപിച്ച് കണ്ടക്ടറിനോട് പറയുകയായിരുന്നു. തുടർന്നാണ് ഡ്രൈവറും കണ്ടക്ടറും ചേർന്ന് പെൺകുട്ടിയെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞത്.

Also Read / കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ | Supriya Suresh Social Media Viral Video

ഡൽഹി വനിതാ കമ്മീഷൻ യുപി പോലീസിന് നോട്ടീസ് നൽകിയതിനെത്തുടർന്ന് വ്യാഴാഴ്ച അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു, ഇതിനെത്തുടർന്നാണ് ഇങ്ങനെ ഒരു സംഭവം പുറം ലോകം അറിയുന്നത്.

Also Read / 24 മണിക്കൂറിനിടെ 6,875 പുതിയ കേസുകൾ കൂടി, മഹാരാഷ്ട്രയിൽ സ്ഥിതി സങ്കീർണ്ണം | Maharashtra Mumbai Coronavirus Updates

അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ കേസ് നൽകുവാൻ സമീപിച്ചുവെങ്കിലും കേസെടുക്കാൻ പോലീസ് തയ്യാറായില്ല. എന്നാൽ മരണകാരണം ഹൃദയാഘാതമാണെന്ന് പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

“ഡ്രൈവറും കണ്ടക്ടറും എന്റെ സഹോദരിയെ തൊടാൻ ആഗ്രഹിക്കാത്തതിനാൽ ഒരു പുതപ്പ് എറിഞ്ഞു, അവളെ സീറ്റിൽ നിന്ന് വലിച്ചിഴച്ചു. അന്ന് വളരെ ചൂടായതിനാൽ അവൾക്ക് സുഖമില്ലായിരുന്നു”.

“എന്റെ അമ്മ അവരോട് അപേക്ഷിച്ചെങ്കിലും അവർ ശ്രദ്ധിച്ചില്ല, ആരും അവരെ സഹായിച്ചില്ല. എന്റെ സഹോദരി ആരോഗ്യവതിയായിരുന്നു, രോഗമൊന്നുമില്ല. നേരത്തെ വൃക്കയിലെ കല്ലുകൾ ഉണ്ടായിരുന്നുവെങ്കിലും സുഖം പ്രാപിച്ചു.” – പെൺകുട്ടിയുടെ സഹോദരൻ വിപിൻ യാദവ് പറഞ്ഞു

You may also like

More in:India

Comments are closed.