
ഗാന്ധിനഗർ: ഗുജറാത്തിലെ കച്ച് മേഖലയിൽ 24 മണിക്കൂറിനുള്ളിൽ മൂന്ന് ഭൂകമ്പങ്ങൾ ഉണ്ടായി. ജൂൺ 15 ന് ഉച്ചകഴിഞ്ഞ് 3:56 ന് കച്ച് ജില്ലയിലെ ബചൗവിന് സമീപം വീണ്ടും ഉണ്ടായതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
മൂന്നാമത്തെ ഭൂകമ്പത്തിൻ്റെ വ്യാപ്തി റിക്ടർ സ്കെയിലിൽ 4.1 ആയിരുന്നു എന്ന് ഭുജ് സീസ്മോളജി വിഭാഗം അറിയിച്ചു. നാശനഷ്ടങ്ങളോന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Also Read > കൊറോണ വ്യാപനം: തമിഴ്നാട്ടിൽ 4 ജില്ലകളിൽ വീണ്ടും സമ്പൂർണ്ണ ലോക്ക് ഡൗൺ
ജൂൺ 14ന് ഗുജറാത്തിലെ കച്ച് ജില്ലയിൽ റിക്ടക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ 14 ഓളം ഭൂചലനങ്ങൾ ഉണ്ടായതായി അധികൃതർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.